ട്രംപി​െൻറ ഇലക്​ട്രോണിക്​ ഉപകരണ നിരോധനം എയർ ഇന്ത്യക്ക്​ ഗുണകരമാവും

ന്യൂഡൽഹി: മൊബൈൽ ഫോൺ ഒഴികെയുള്ള ഉപകരണങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകളിൽ നിയന്ത്രിക്കാനുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് എയർ ഇന്ത്യ. മിഡിൽ ഇൗസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് ഹാൻഡ്ബാഗ് ലഗേജായി ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ട് പോകുന്നതിന് ട്രംപ് നിയന്ത്രണമേർപ്പെടുത്തിത്.

എത്തിഹാദ്, ഖത്തർ എയർവേയ്സ്, എമിറേറ്റസ് തുടങ്ങിയ മിഡിൽ ഇൗസ്റ്റിലെ വിമാന കമ്പനികളുടെ സർവീസുകളാണ് ഇന്ത്യയിലെ 19 ശതമാനം യാത്രികരും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണം ഇൗ കമ്പനികളുടെ സർവീസുകളെ ബാധിക്കും. ഇത് മുതലാക്കി വിപണിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് എയർ ഇന്ത്യക്ക് ഉള്ളത്. ന്യൂയോർക്ക്, ചിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങളിലേക്ക് എയർ ഇന്ത്യക്ക് വിമാന സർവീസുകളുണ്ട്. വാഷിങ്ടണിലേക്കും വൈകാതെ എയർ ഇന്ത്യ സർവീസ് ആരംഭിക്കും.

നിരവധി യാത്രക്കാർ അവരുടെ വ്യക്തിഗത വിവരങ്ങൾ ലാപ്ടോപിലും ടാബ്ലറ്റലും സൂക്ഷിച്ചിട്ടുണ്ടാവും. ചെക്ക്–ഇൻ ബാഗേജിെൻറ കൂടെ ഇവയും നൽകുന്നത് അവർക്ക് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇയൊരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇല്ലാത്ത എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാനകമ്പനികളെ യാത്രക്കാർ ആശ്രയിക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യ പ്രതിനിധി അറിയിച്ചു.

 

Tags:    
News Summary - Air India Believes Trump Laptop Ban Will Boost Its Traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.