കെ.ഇ. ഫൈസലിന് പി.വി. സാമി പുരസ്കാരം സമ്മാനിച്ചു

കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍സ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ചറല്‍ പുരസ്കാരം പ്രമുഖ വ്യവസായി കെ.ഇ. ഫൈസലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. ഇത്തരമൊരു പുരസ്കാരത്തിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണ് ഫൈസലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ആരോഗ്യപരിരക്ഷാ മേഖലകളില്‍ അനുകൂലമായ മാറ്റം സൃഷ്ടിച്ച് നല്ലൊരു ലോകം കെട്ടിപ്പടുക്കുകയെന്ന തന്‍െറ കാഴ്ചപ്പാടാണ് ഇതോടെ അംഗീകരിക്കപ്പെട്ടതെന്ന് പുരസ്കാരം സ്വീകരിച്ച് കെ.ഇ. ഫൈസല്‍ പറഞ്ഞു.
ടാഗോള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, മിനി രാജേഷ് എന്നിവര്‍ സംസാരിച്ചു. പി.വി. ചന്ദ്രന്‍ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു.
ഇന്ത്യ 2014നും ശേഷം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്‍ എം.പിമാരായ പി.സി. ചാക്കോ, പി. രാജീവ്, ബി.ജെ.പി ഇന്‍റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ഡോ. ആര്‍. ബാലശങ്കര്‍, ഡോ. ജൈകിഷ് ജയരാജ്, അഡ്വ. ഷഹീര്‍ സിങ് എന്നിവര്‍ സംസാരിച്ചു.
കെ.ഇ.എഫ് ഹോള്‍ഡിംഗിസി​െൻറയും ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷ​െൻറയും സ്ഥാപക ചെയര്‍മാനാണ് ഫൈസല്‍. 2015ല്‍ അറേബ്യന്‍ ബിസിനസ് ‘വിഷനറി ഓഫ് ദി ഇയര്‍’ ആയും ബി.എന്‍.സി പബ്ളിക്കേഷന്‍സ് ‘ഇന്നൊവേഷന്‍ സി.ഇ.ഒ ഓഫ് ദി ഇയര്‍’ ആയും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. യു.എ.ഇയിലെ ഉന്നതസ്ഥാനീയരായ 100ഇന്ത്യാക്കാരില്‍ ഒരാളായി ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റും അംഗീകരിക്കുകയുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.