പരസ്യ രംഗത്ത് ഒരുകാലത്ത് കൊടിപാറിച്ചിരുന്ന പല സ്ഥാപനങ്ങളും തകര്‍ന്നുപോകാന്‍ കാരണമെന്താണ്? പരസ്യ രംഗത്തെ അഖിലലോക സംഘടനയുടെ ഇന്ത്യാ ചാപ്റ്റര്‍ സംഘടിപ്പിച്ച സംഗമത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. ഉത്തരവും അവര്‍തന്നെ കണ്ടത്തെി; കാലത്തിനനുസരിച്ച് മാറിയില്ല. കാലത്തിന് അനുസരിച്ച് മാറാന്‍ തയാറായ സ്ഥാപനങ്ങള്‍ക്കെല്ലാം ഇപ്പോഴും നിലനില്‍പിന് പ്രശ്നമൊന്നുമില്ളെന്നും സംഗമം വിലയിരുത്തി. പരസ്യ-വിപണന സ്ഥാപനങ്ങളുടെ ദേശീയ സംഘടനയായ ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (ഐ.എ.എ) ഇന്ത്യ ചാപ്റ്ററിന്‍െറ സില്‍വര്‍ ജൂബിലി സംഗമമാണ് നിലനില്‍പ് സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ച നടത്തിയത്. എറണാകുളം ലേമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍, ‘ഭാവിയെന്ത്?’ എന്ന പ്രമേയവുമായാണ് ചര്‍ച്ച നടന്നത്. പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കാനത്തെി. അവരെ, കാലത്തിന് അനുസരിച്ചുള്ള മാറ്റം പഠിപ്പിക്കാന്‍ ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രമുഖ പ്രഭാഷകരും വിദഗ്ധരുമത്തെി. ഒരൊറ്റ ഉപകരണം എങ്ങനെ വിവിധ വസ്തുക്കളുടെ നിലനില്‍പ് ഇല്ലാതാക്കുന്നുവെന്ന ഉദാഹരണത്തിലൂടെയാണ് പ്രഭാഷകര്‍ നിലനില്‍പിന്‍െറ വെല്ലുവിളികള്‍ വിശദീകരിച്ചത്. ഒരുപതിറ്റാണ്ട് മുമ്പുവരെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, അലാറം, പുസ്തകം, പേന എന്നിവ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ മതി എന്നായിരിക്കുന്നു. ഇതേപോലുള്ള വമ്പന്‍ മാറ്റങ്ങള്‍ പരസ്യരംഗത്തും വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരമ്പരാഗത രീതിയുമായി ഇരുന്നാല്‍ ഇനി നിലനില്‍പുണ്ടാകില്ളെന്നാണ് സംഗമം വിലയിരുത്തിയത്.
സാമൂഹിക മാധ്യമങ്ങള്‍ ശക്തമായ ഇക്കാലത്ത് പരസ്യംകൊണ്ടുമാത്രം ഒരു ഉല്‍പന്നവും വിറ്റുപോകില്ളെന്ന വിലയിരുത്തലും നടന്നു. ഉല്‍പന്നത്തിന് ഗുണമേന്മയില്ളെങ്കില്‍, സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശമുയരും. ഉപഭോക്താവിലേക്ക് എത്താനും അവരുടെ മനസ്സ് മനസ്സിലാക്കാനും സാമൂഹിക മാധ്യമങ്ങള്‍ മികച്ച മാര്‍ഗമാണ്. പുതുതലമുറ ബ്രാന്‍ഡുകള്‍ നോക്കി മാത്രം ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരല്ല. തങ്ങളുടെ പ്രതീക്ഷക്കപ്പുറത്തുള്ളവയാണ് പുതിയ തലമുറക്ക് വേണ്ടത്. ലോകരാജ്യങ്ങളില്‍ തങ്ങളുടെ ഏറ്റവും പ്രമുഖ വിപണി ഇന്ത്യയാണ് എന്ന ട്വിറ്റര്‍ സൗത് ഈസ്റ്റ് ഏഷ്യ മാനേജിങ് ഡയറക്ടര്‍ പര്‍മീന്ദര്‍ സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ നവമാധ്യമങ്ങളുടെ ശക്തിക്കുള്ള സാക്ഷ്യപത്രവുമായി. 59 കോടി ഇന്ത്യക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നതും കഴിഞ്ഞ വര്‍ഷം മാത്രം 10 കോടി പേര്‍ പുതുതായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതും മനസ്സില്‍വെച്ചുവേണം ബ്രാന്‍ഡും പരസ്യവുമെല്ലാം തയാറാക്കേണ്ടതെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. വാട്സ്ആപ്പിലും ഇന്‍റര്‍നെറ്റിലും അപ്ലോഡ് ചെയ്യുന്ന ലക്ഷക്കണക്കിന് ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉപഭോക്താവിന്‍െറ ഭക്ഷണ കാര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള അഭിരുചി മനസ്സിലാക്കാനാവും. ഇതും പരസ്യ-ബ്രാന്‍ഡിങ് രൂപവത്കരണത്തിന് ഗുണകരമാവുമെന്നും അഭിപ്രായമുയര്‍ന്നു.
സംഗമത്തില്‍ ഏറ്റവും ശ്രദ്ധനേടിയത് പ്രമുഖ ബ്രാന്‍ഡ് അംബാസഡര്‍മാരായ സചിന്‍ ടെണ്ടുല്‍കര്‍, ഷാറൂഖ് ഖാന്‍ എന്നിവരുടെ അനുഭവ വിവരണമായിരുന്നു. ബോളിവുഡില്‍ തനിക്കുണ്ടായ വിജയങ്ങളുടെ പേരില്‍ അലസനായിരുന്നുവെങ്കില്‍ എന്നേ പഴഞ്ചനായിപ്പോയേനെ എന്നാണ് ഷാറൂഖ് ഖാന്‍ തന്നെക്കുറിച്ച് വിലയിരുത്തിയത്. നാടക ലോകത്തുനിന്ന് ബോളിവുഡിലേക്ക് എത്തിയ താന്‍ എല്ലാവരും വേണ്ടെന്നുവെച്ച റോളാണ് ആദ്യം ചെയ്തത്. സര്‍ഗാത്മകതയില്‍ നിന്നാണ് സ്വന്തം ബ്രാന്‍ഡ് കെട്ടിപ്പടുക്കേണ്ടത്. ബ്രാന്‍ഡ് വിജയിച്ചാലും അതിന്‍െറ അലസതയില്‍ കഴിയരുത്. കഠിനമായ പ്രയത്നം തുടരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഠിനമായ പ്രയത്നം തുടരേണ്ടതിന്‍െറ ആവശ്യകതയാണ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറും ഊന്നിപ്പറഞ്ഞത്.
മദ്യത്തിന്‍െറയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങളിലേക്ക് താനില്ളെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം പലരും കണ്ടുപഠിക്കേണ്ടതായി മാറുകയും ചെയ്തു. ലോസ് ആഞ്ജലസിലെ സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ഫ്യൂചര്‍ ഡയറക്ടര്‍ ജഫ്റി കോള്‍, അമേരിക്കയിലെ ബി.ബി.എച്ച് സ്ഥാപകയും ചെയര്‍മാനുമായ സിന്‍ഡി ഗാലോപ്, മൊബിലിയം ഗ്ളോബല്‍ ചെയര്‍മാനും സി.ഇ.ഒയുമായ റാല്‍ഫ് സൈമണ്‍, ഓണ്‍ലൈന്‍ ഗ്രാവിറ്റിയുടെ രചയിതാവ് പോള്‍ മക്കാര്‍ത്തി, സദ്ഗുരു ജഗ്ഗി വാസുദേവ്, ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, ഐ.ടി.സി ഇന്‍ഫോടെക് എം.ഡി സഞ്ജീവ് പുരി, ട്വിറ്റര്‍ ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് ചീഫ് വി.പി. ഷൈലേഷ് റാവു, യൂനിലിവര്‍ മീഡിയ തലവന്‍ രാഹുല്‍ വെല്‍ദേ, സെക്വോയിയ കാപിറ്റല്‍ എം.ഡി അഭയ് പാണ്ഡേ തുടങ്ങിയവരായിരുന്നു പ്രധാന പ്രഭാഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.