ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകള്‍പ്രകാരം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴു ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന പാദത്തിലുണ്ടായിരുന്ന 7.5 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചനിരക്ക് അര ശതമാനം കുറഞ്ഞത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും കൃഷി, സേവന, ഉല്‍പാദന മേഖലകളിലെ മാന്ദ്യം സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുകയായിരുന്നു.
നിരക്കില്‍ കാര്യമായി പുരോഗതി ഇല്ലാത്തതിനാല്‍ പലിശ നിരക്കുകള്‍ ഇനിയും വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. സെപ്റ്റംബറില്‍ അവസാനിക്കുന്ന രണ്ടാം പാദത്തിലെ വളര്‍ച്ചനിരക്ക് ഇപ്പോഴത്തേതിലും കുറവായിരിക്കാനാണ് സാധ്യതയെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് രണ്ടു തവണയെങ്കിലും പലിശനിരക്കില്‍ കുറവ് വരുത്തേണ്ടിവരുമെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 6.7 ശതമാനമായിരുന്നു ഏപ്രില്‍-ജൂണിലെ വളര്‍ച്ചനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.