പി.എഫ് നിക്ഷേപം ഓഹരിവിപണിയില്‍

മുംബൈ: പ്രോവിഡന്‍റ് നിക്ഷേപം ആദ്യമായി ഓഹരിവിപണിയില്‍. എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിലാണ് വ്യാഴാഴ്ച ആദ്യനിക്ഷേപം നടത്തിയത്. മൊത്തം നിക്ഷേപത്തിന്‍െറ അഞ്ച് ശതമാനം ഘട്ടംഘട്ടമായി ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാണ് തീരുമാനം. 5000 കോടി രൂപ വരുമിത്. അടുത്തവര്‍ഷം മുതല്‍ ഇത് 15 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിലവില്‍ വരിക്കാര്‍ക്ക് നല്‍കുന്ന 8.75 ശതമാനത്തേക്കാള്‍ കൂടുതല്‍ ലാഭം ഓഹരിവിപണിയില്‍നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.