വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വലിയ താല്‍പര്യമില്ല. അവര്‍ വിദേശത്തുനിന്നുതന്നെ ടിക്കറ്റ് ബുക്കുചെയ്തും മറ്റുമാണ് എത്തുക.
പാക്കേജ് ടൂര്‍ ആയി ടാക്സി ഏര്‍പ്പെടുത്തിക്കൊടുക്കുമ്പോഴും ഹോട്ടലുകളില്‍ മുറി ബുക്കുചെയ്ത് കൊടുക്കുമ്പോഴുമുള്ള ചില്ലറ കമ്മീഷനാണ് പ്രതീക്ഷ. എന്നാല്‍, പരമാവധി ഇന്ത്യക്കാരെ വിദേശ വിനോദ യാത്രക്ക് അയക്കുന്നതിലാണ് ഇവിടെയുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇപ്പോള്‍ താല്‍പര്യം. ഡോളര്‍ ശക്തിപ്പെട്ടതോടെ വിദേശ വിനോദ സഞ്ചാരത്തിന് ചെലവേറുമെന്നത് തിരിച്ചടിയായി വിഷമിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി യൂറോയുടെ വിലയിടിഞ്ഞത്.
യൂറോ വിലയിടിവ് യൂറോപ്പ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നേട്ടമാകുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. ഗ്രീസ് സന്ദര്‍ശിക്കുന്നവര്‍ക്കാകും ഇതു കൂടുതല്‍ പ്രയോജനപ്പെടുക. ആകര്‍ഷകമായ വിമാന നിരക്കുകളും ടൂര്‍ പാക്കേജുകളും ലഭ്യമായതിനാല്‍ ദക്ഷിണേഷ്യയോ അമേരിക്കയോ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യൂറോപ്പ് സന്ദര്‍ശിക്കുന്നതിന് പലരും താല്‍പ്പര്യം കാട്ടുന്നുണ്ടെന്നും ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍റുമാരും പറയുന്നു.
യൂറോ വിലയിടിവിനെ തുടര്‍ന്ന് യൂറോപ്പിലേക്കും ഗ്രീസിലേക്കുമുള്ള പാക്കേജുകളേയും കുറിച്ച് അന്വേഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഒരു യൂറോയുടെ വിനിമയ മൂല്യം 70 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.