ന്യൂഡല്‍ഹി: കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൊപ്രൈറ്ററി ബിസിനസില്‍നിന്നോ പ്രൊഫഷനുകളില്‍നിന്നോ വരുമാനമുള്ളവര്‍ തുടങ്ങി ശമ്പള ഇതര വിഭാഗങ്ങള്‍ക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം ചെയ്തു. 2015-16 അസസ്മെന്‍റ് വര്‍ഷത്തക്കുള്ള ഐ.ടിആര്‍ 3,4,5,6,7 ഫോമുകളാണ് വി്ജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് ഐ.ടി.ആര്‍ അഞ്ചിലും ആറിലും റിട്ടേണ്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ ഫോറിന്‍ ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സ്, ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിലാണോ എന്നും സെബി രജിസ്ട്രേഷന്‍ നമ്പറും വ്യക്തമാക്കണം. 3,4,7 ഫോമുകള്‍ക്ക് ഇ ഫയലിങ് ഒരുക്കിയിട്ടുണ്ട്. 5,6 ഫോമുകള്‍ക്ക് ഉടന്‍ ഒരുക്കുമെന്നും വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.