Posted On
date_range Updated On
date_range എയർ ഇന്ത്യയുടെ 137 വിമാനങ്ങൾ ഞായറാഴ്ചയും വൈകും
ന്യൂഡൽഹി: ശനിയാഴ്ചയിലെ സെർവർ തകരാർ പരിഹരിച്ചുവെങ്കിലും വിമാനങ്ങളുടെ വൈകൽ ഇന്നും തുടരുമെന്ന് എയർ ഇന്ത്യ. ഏ കദേശം 137 വിമാനങ്ങൾ വൈകുമെന്നാണ് റിപ്പോർട്ട്. പരമാവധി 197 മിനിട്ട് വരെയായിരിക്കും വിമാനങ്ങൾ വൈകുകയെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയോടെയാണ് എയർ ഇന്ത്യയുടെ സെർവർ തകാരാറിലായത്. ചെക്ക് ഇൻ സോഫ്റ്റവെയറിലെ തകരാർ മൂലം രാവിലെ ഏട്ടര വരെ എയർ ഇന്ത്യയുടെ സർവീസുകൾ ആഗോളതലത്തിൽ തടസപ്പെട്ടിരുന്നു. പിന്നീട് സർവീസ് പുനഃരാരംഭിച്ചുവെങ്കിലും വിമാനങ്ങൾ വൈകുന്നത് തുടരുകയായിരുന്നു.
ശനിയാഴ്ച ഏകദേശം 149 വിമാന സർവീസുകളാണ് വൈകിയത്. ഏകദേശം 674 സർവീസുകളാണ് എയർ ഇന്ത്യ പ്രതിദിനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.