ഒപെക്​ തീരുമാനം ഇന്ത്യയിലെ ഇന്ധനവില കുറക്കുമോ ? പ്രതീക്ഷയിൽ ജനം

ന്യൂഡൽഹി: ഇന്ധനവില വർധനവിനെ തുടർന്ന്​ പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങൾക്​ ആശ്വസിക്കാൻ വകനൽകുന്ന തീരുമാനവുമായി ഒപെക്​. പെട്രോളിയം ഉൽപാദനം വർധിപ്പിക്കാനുള്ള ഒപെക്​ തീരുമാനിച്ചു​. പ്രതിദിന പെട്രോളിയം ഉൽപാദനം 400,000 ബാരലായി ഉയർത്താനാണ്​ ഒപെക്​ തീരുമാനിച്ചത്​. നേരത്തെ വെട്ടിക്കുറച്ച ഉൽപാദനമാണ്​ പുനഃസ്ഥാപിക്കുന്നത്​. ഇതിന്​ പിന്നാലെ അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വിലയിൽ വലിയ ഇടിവ്​ രേഖപ്പെടുത്തി. ആഗോള ക്രൂഡോയിന്‍റെ 29 ശതമാനവും ഉൽപാദിപ്പിക്കുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ്​ ഒപെക്​.

ബാരലിന്​ 73.59 ഡോളറുണ്ടായിരുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 68.62 ഡോളറായി കുറഞ്ഞു. 6.75 ശതമാനം ഇടിവാണ്​ ജൂലൈ 16 മുതൽ 19 വരെയുള്ള മൂന്ന്​ ദിവസത്തിനിടയിൽ ഉണ്ടായത്​. ഇന്ത്യയിൽ ഇതിന്​ ശേഷം ഇന്ധനവിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നതും ആശ്വാസത്തിന്​ വകനൽകുന്ന കാര്യമാണ്​.

അതേസമയം, ആഗോളവിപണിയിൽ എണ്ണവില കുറയു​േമ്പാഴും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ കമ്പനികൾ ഇതുവരെ തയാറായിട്ടില്ല. വരും ദിവസങ്ങളിലെങ്കിലും ഇതിനുള്ള നീക്കങ്ങളുമായി കമ്പനികൾ മുന്നോട്ട്​ വരുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Will the OPEC deal bring petrol, diesel prices down?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.