ചാരിറ്റിക്കായി 7,250 കോടി രൂപ സംഭാവന ചെയ്ത് വാറൻ ബഫറ്റ്

തന്റെ മക്കൾ നടത്തുന്ന ചാരിറ്റബിൾ ഫൗണ്ടേഷനുകൾക്ക് 876 മില്യൺ ഡോളർ (ഏകദേശം 7,250 കോടി രൂപ) സംഭാവന നൽകി ശതകോടീശ്വരനായ വാറൻ ബഫറ്റ്. ബെർക് ഷെയർ ഹാത്ത്‌വേ ഷെയറുകളുടെ 2.4 ദശലക്ഷം ക്ലാസ് ബി ഓഹരികളാണ് സംഭാവനകൾ.

1.5 ദശലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ പരേതയായ ഭാര്യയുടെ പേരിലുള്ള സൂസൻ തോംസൺ ബഫറ്റ് ഫൗണ്ടേഷനാണ് നൽകിയത്. കൂടാതെ, ഷെർവുഡ് ഫൗണ്ടേഷൻ, ദി ഹോവാർഡ് ജി ബഫറ്റ് ഫൗണ്ടേഷൻ, നോവോ ഫൗണ്ടേഷൻ എന്നീ മൂന്ന് ചാരിറ്റികൾക്കിടയിൽ 0.9 ദശലക്ഷം ഓഹരികൾ തുല്യമായി വിതരണം ചെയ്യം.

ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 120.8 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഒമ്പതാമത്തെ ധനികനായ വ്യക്തിയാണ് വാറൻ ബഫറ്റ്. ഈ വർഷം ബഫറ്റിന്റെ സമ്പത്തിൽ 13.3 ബില്യൺ ഡോളറിന്റെ വർധനവ് രേഖപ്പെടുത്തി.

Tags:    
News Summary - Warren Buffett donates ₹7,250 crore to charities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.