സ്വർണവില കുതിക്കുന്നു: ഇന്ന് 360 രൂപ കൂടി, ഈ മാസത്തെ റെ​ക്കോഡ്; ഏഴുദിവസം ​കൊണ്ട് കൂടിയത് 1,360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമായി​. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏഴുദിവസം ​കൊണ്ട് 1,360 രൂപയാണ് പവന് കൂടിയത്. നവംബർ നാലിനായിരുന്നു കുറഞ്ഞ വില -36,880.

ഒരാഴ്ചക്കിടെ മൂന്നുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്. ബുധനാഴ്ച പവന് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 4735 രൂപയും പവന് 37880 രൂപയുമായിരുന്നു അന്ന്. കഴിഞ്ഞ ശനിയാഴ്ച പവന് 720 രൂപ വർധിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് 45 രൂപ കൂടി. 3970 രൂപയാണ് നിലവിലെ വിപണി വില.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു ​രൂപ കൂടി. 67 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.