മാന്യമായ ഏത് ബിസിനസിനും വളരാൻ വളക്കൂറുള്ള മണ്ണാണ് യു.എ.ഇയുടേത്. പക്ഷെ, ഇവിടത്തെ നിയമങ്ങൾ വളരെ കർശനമാണ്. അത് പാലിക്കുന്നവർക്ക് എല്ലാ പിന്തുണയും ഇവിടത്തെ സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നതിൽ സംശയമില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യു.എ.ഇയിലെ നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്. വ്യക്തിപരമായി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടവും റിസ്കും ഒഴിവാക്കുന്നതിന് മികച്ച കൺസൽട്ടൻസിയുടെ സഹായം തേടുകയാണ് ഉചിതം.
ബിസിനസ് കൺസൽട്ടൻസി രംഗത്ത് 20 വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് അജ്മാനിൽ പ്രവർത്തിക്കുന്ന അൽ മനാമ ബിസിനസ് കൺസൽട്ടൻസി. ഏത് സംരംഭകനും ലൈസൻസ് നേടുന്നതിന് ഉൾപ്പെടെ എല്ലാ തരം നടപടിക്രമങ്ങളും പൂർത്തിയാക്കാനുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ പ്രാപ്തരായ ജീവനക്കാരാണ് അൽ മനാമ ബിസിനസ് കൺസൽട്ടൻസിയുടെ ഏറ്റവും വലിയ മേൻമ. അൽ മനാമയിൽ നിന്ന് സേവനം തേടുന്നവർക്കായി ആകർഷകമായ സമ്മാനങ്ങളുമായി ലക്കി ഡ്രോ ക്യാമ്പയ്നും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
നവംബർ 10 മുതൽ ജനുവരി ഒമ്പത് വരെ നീണ്ടു നിൽക്കുന്ന രണ്ട് മാസത്തെ ക്യാമ്പയ്നിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനമായി സ്വർണ നാണയം, രണ്ടാം സമ്മാനം ബുർജ് ഖലീഫ, മിറാക്ക്ൾ ഗാർഡൻ പ്രവേശന ടിക്കറ്റുകൾ (രണ്ട് പേർക്ക്), മൂന്നാം സമ്മാനമായി ഡിന്നർ സെറ്റ് (മൂന്ന് പേർക്ക്) എന്നിവ ലഭിക്കും. കൂടാതെ ക്യാമ്പയ്ൻ കാലളവിൽ ഫ്രീസോൺ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഗോൾഡ് കോയിനും സൗജന്യമായി ബിസിനസ് കൺസൾട്ടിങ്ങും ലഭിക്കും. മെയിൽൻലാൻഡിലും, ഫ്രീസോണിലും ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ നിർദേശങ്ങളും പിന്തുണയും, വിസ, പി.ആർ.ഒ സേവനങ്ങൾ, ട്രാവൽ ആൻഡ് ഹോളിഡേ പാക്കേജുകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആൻഡ് ട്രാൻസ്ലേഷൻ സർവിസുകളിലാണ് അൽമനാമ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0547349001 | 800626262.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.