ഭക്ഷ്യവസ്​തുക്കളുടെ വില വൻതോതിൽ ഉയരുന്നു; ആശങ്കയുണ്ടെന്ന്​ ഐ.എം.എഫ്​

വാഷിങ്​ടൺ: ലോക രാജ്യങ്ങളിൽ ഭക്ഷ്യവസ്​തുക്കളുടെ വില വൻതോതിൽ ഉയരുന്നത്​ ആശങ്കയുണ്ടാക്കുന്നുവെന്ന്​ ഐ.എം.എഫ്​.കോവിഡിനെ തുടർന്ന്​ വിതരണ ശൃംഖലകളിൽ തടസം നേരിട്ടതാണ്​ വില ഉയരാനുള്ള പ്രധാന കാരണം. ഇതിനൊപ്പം കടത്തു കൂലി കൂടി വർധിച്ചതും പ്രശ്​നം ഗുരുതരമാക്കുന്നു. 2020മായി താരതമ്യം ചെയ്യു​േമ്പാൾ 2021ൽ ഭക്ഷ്യവസ്​തുക്കളുടെ വിലയിൽ 25 ശതമാനത്തിന്‍റെ വർധനവാണ്​ ഉണ്ടാവുകയെന്നാണ്​ ഐ.എം.എഫ്​ പ്രവചനം.

ക്രിസ്റ്റ്യൻ ബോഗമാനസ്​, ആൻ​ഡ്രിയ പെസ്​​കാറ്റോരി, ഇർവിൻ പ്രിഫിതി എന്നിവരുടെ പുതിയ ബ്ലോഗിലാണ്​ ഇതുസംബന്ധിച്ച പരാമർശമുള്ളത്​. 2018മുതൽ തന്നെ വില വർധനവിന്‍റെ ലക്ഷണങ്ങൾ സമ്പദ്​വ്യവസ്ഥകളിൽ പ്രകടമായിരുന്നു. കോവിഡ്​ കൂടി എത്തിയതോടെ ഇത്​ വലിയ രീതിയിൽ വർധിക്കുകയായിരുന്നു.

2020 ഏപ്രിലിലാണ്​ വിവിധ രാജ്യങ്ങളിൽ ഭക്ഷ്യവസ്​തുക്കളുടെ വില വലിയ രീതിയിൽ ഉയരാൻ തുടങ്ങിയത്​​. ​കോവിഡിനെ തുടർന്നായിരുന്നു വിലക്കയറ്റം. ഇതിനൊപ്പം ഇന്ധന വിലക്കയറ്റവും ​ഡ്രൈവർമാരുടെ ക്ഷാമവും ട്രാൻസ്​പോർട്ട്​ ചെലവുകളിൽ വർധനയുണ്ടാക്കി​. 2021 മേയിലാണ്​ ഭക്ഷ്യവസ്​തുക്കളുടെ വില റെക്കോർഡിലെത്തിയത്​. ഇക്കാലയളവിൽ സോയബീൻ വില 86 ശതമാനവും ചോളത്തിന്‍റെ വില 111 ശതമാനവും ഉയർന്നു.

Tags:    
News Summary - Rising world food prices causing concerns among people: IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.