Posted On
date_range Updated On
date_range സംസ്ഥാനത്ത് പെട്രോൾ വില റെക്കോഡിൽ; ഡീസൽ വിലയിലും വർധന
കൊച്ചി: ഡീസൽ വിലക്ക് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും റെക്കോഡിൽ. ലിറ്ററിന് 35 പൈസയാണ് വർധിച്ചത്. കൊച്ചിയിൽ 86.32 രൂപയും തിരുവനന്തപുരത്ത് 88 രൂപയുമാണ് വില.
2018 ഒക്ടോബറിലാണ് പെട്രോൾ വില മുമ്പ് റെക്കോഡിലെത്തിയത്. ലിറ്ററിന് 85.99 രൂപയായിരുന്നു അന്ന് വില.
ഡീസൽ ലിറ്ററിന് 37 പൈസയും വില വർധിച്ചു. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 80.51 രൂപയും തിരുവനന്തപുരത്ത് 82.14 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.