Posted On
date_range Updated On
date_range വീണ്ടും ഇരുട്ടടി; പെട്രോൾ വില ഇന്നും കൂട്ടി, ഡീസലിന് കുറച്ചു
ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മേൽ ഇരുട്ടടിയായി പെട്രോൾ വില തിങ്കളാഴ്ചയും കൂട്ടി. ഡീസൽ വില കുറക്കുകയും ചെയ്തു.
സംസ്ഥാനത്ത് പെട്രോളിന് 28 ൈപസ വർധിപ്പിക്കുകയും ഡീസലിന് 17 ൈപസ കുറക്കുകയുമായിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.17 രൂപയും ഡീസലിന് 96.30 രൂപയുമായി.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.37രൂപയും ഡീസലിന് 94.62 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.60 ഡീസലിന് 94.86 തിങ്കളാഴ്ച വില.
ഡൽഹി, പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്നാട്, കേരളം, ബിഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോൾ വില നൂറുകടന്നത്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.93 രൂപയായിരുന്നു. ഡീസലിന് 97.46 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.