Posted On
date_range Updated On
date_range ജനദ്രോഹം തുടരുന്നു; ഇന്ധന വിലയിൽ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91.17 രൂപയും ഡീസല്‍ 85.67 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയും ഡീസലിന് 84.11 രൂപയുമാണ് വില.
തിങ്കളാഴ്ച ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോളിന് 26 പൈസയും വില വർധിപ്പിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.