ക്രിപ്​റ്റോ കറൻസിക്ക്​ സമ്പൂർണ്ണ നിരോധനമേർപ്പെടുത്താൻ പാകിസ്താൻ

ക്രിപ്​റ്റോ കറൻസി രാജ്യത്ത്​ നിന്നും പൂർണ്ണമായി നിരോധിക്കാനൊരുങ്ങി പാകിസ്താൻ. പാകിസ്താൻ സർക്കാരും സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ പാകിസ്താനും (എസ്​.ബി.പി) പാകിസ്​താൻ ​സെൻട്രൽ ബാങ്കും സംയുക്​തമായി​ എല്ലാ ക്രിപ്​റ്റോ കറൻസി ഇടപാടുകളും രാജ്യത്ത്​ നിരോധിക്കാൻ പദ്ധതിയിടുന്നു എന്നാണ്​ റിപ്പോർട്ടുകൾ​.

ക്രിപ്‌റ്റോകറൻസികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്​ എസ്‌ബിപി പാനൽ ശുപാർശ ചെയ്തിരുന്നു. അവർ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിൽ പിഴ ചുമത്താൻ സിന്ധ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്​. 100 മില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ അഴിമതി രാജ്യത്ത്​ കണ്ടെത്തിയതിന്​ പിന്നാലെയാണ്​ നടപടി.

അ​തേസമയം, വ്യാപാരത്തിനായി ഡിജിറ്റൽ കറൻസികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെയും മറ്റും അഭാവം കാരണം പാകിസ്ഥാനിൽ ക്രിപ്‌റ്റോകറൻസികളുടെ നില അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞ ഒക്ടോബർ 20ന് സിന്ധ് ഹൈക്കോടതി ഫെഡറൽ സർക്കാരിനോട് മൂന്ന് മാസത്തിനകം ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കണമെന്ന് പറഞ്ഞു. ക്രിപ്‌റ്റോകറൻസികളുടെ നിയമപരമായ നില നിർണ്ണയിക്കാൻ ഫെഡറൽ ഫിനാൻസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നതായി സാമ ടിവി റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Pakistan planning a complete ban on cryptocurrencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.