ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനും മൈജി നല്‍കുന്ന കാഷ് ബാക്ക് ഓഫര്‍ ഇന്ന് കൂടി

മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭ്യമാക്കുന്ന മെഗാ എക്‌സ്‌ചേഞ്ച് മേള ഇന്ന് കൂടി മാത്രം. ഇക്കൊല്ലം ഉപഭോക്താക്കള്‍ക്കായി പ്രത്യേക കാഷ് ബാക്ക് ഓഫറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഉടനീളമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലൂടെ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാമെന്നതിന് പുറമെ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനൊപ്പവും 1500 രൂപ കാഷ് ബാക്ക് വൗച്ചര്‍ ആയി നല്‍കും. ഈ വൗച്ചര്‍ ഉപയോഗിച്ച് മൈജിയിലെ ഏത് ഡിജിറ്റല്‍ ആക്‌സസറിയും ഉടന്‍ വാങ്ങാം.

മൈജി സ്റ്റോറുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഫോണ്‍, ടി.വി, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, എ.സി, അക്‌സസറീസ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവയും വമ്പന്‍ ഓഫറുകളുടെ അകമ്പടിയോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഈ വേനല്‍ക്കാലത്ത് 23,990 രൂപ മുതല്‍ എ.സികള്‍ ലഭ്യമാണ്. കൂടാതെ ഫിനാന്‍സ് സ്‌കീമുകള്‍ വഴി 10 ശതമാനം വരെ എക്‌സ്ട്രാ കാഷ് ബാക്കും 990 രൂപ മുതല്‍ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും 0 ശതമാനം ഡൗണ്‍പേമെന്റ് സ്‌കീമുകളും ലഭിക്കും. മൈജി ഫ്യൂച്ചറില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയവക്കും പ്രത്യേക കാഷ് ബാക്ക് ഫിനാന്‍സ് സ്‌കീമുകള്‍ ഒരുക്കിയിരിക്കുന്നു. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സുകളും മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ വന്‍ വിലക്കുറവില്‍ ലഭ്യമാണ്.

ലാപ്‌ടോപ്പ് വിലക്കുറവില്‍ വാങ്ങാമെന്നതിന് പുറമെ 3998 രൂപ വില വരുന്ന അക്സസറീസ് സൗജന്യമായി നേടാം. ഡിജിറ്റല്‍ അക്‌സസറീസിന്റെ ഏറ്റവും പുതിയ കലക്ഷന്‍ എല്ലാ സ്റ്റോറുകളിലും ഒരുക്കിയിരിക്കുന്നു. ഉല്‍പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റനവധി ഓഫറുകളുമുണ്ട്. കൂടാതെ, ഗാഡ്ജറ്റുകള്‍ ഏറ്റവും വേഗത്തിലും വിശ്വാസ്യതയിലും സര്‍വിസ് ചെയ്യുന്ന മൈജി കെയറും എല്ലാ ഷോറൂമുകളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഉല്‍പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറന്‍റിയുമായി എക്‌സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം ഈ ദിനങ്ങളിലും ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജി ഒരുക്കിയിരിക്കുന്നു. അതിവേഗം ലോണ്‍, 100 ശതമാനം ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കുന്നു. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നു നൂതന ഷോപ്പിങ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിങ് നടത്തി പേമെന്റ് നടത്തിക്കഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്‍പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കെത്തുന്നു.

Tags:    
News Summary - my G cash back offer for every Rs 10,000 purchase today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.