Posted On
date_range Updated On
date_range പാചക വാതകവില വീണ്ടും വർധിപ്പിച്ചു, കൂട്ടിയത് 50 രൂപ
ന്യുഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 1060 ആയി. 1010 രൂപയായിരുന്നു നിലവിലെ വില.
അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കുറഞ്ഞു. 8.50 രൂപ കുറഞ്ഞ് 2027 രൂപയായി. നിലവിൽ 2035.50 രൂപയായിരുന്നു വില.
ഒരാഴ്ച മുമ്പ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 135 രൂപ കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.