കുടുംബശ്രീ ഉത്സവ്-മെഗാ ഓൺലൈൻ ഡിസ്കൗണ്ട് മേള നവംബർ 4 മുതൽ 19 വരെ

പാലക്കാട്​: കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം കുടുംബശ്രീയുടെ ഓൺലൈൻ സൈറ്റിലൂടെ കുടുംബശ്രീ ഉത്സവ് സംഘടിപ്പിക്കുന്നു. നവംബർ 4 മുതൽ 19 വരെയാണ് മെഗാ ഡിസ്കൗണ്ട് മേള. ബുധനാഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ

ഉദ്ഘാടനംചെയ്യും. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ വിപണന പോർട്ടലിലൂടെ www.kudumbashreebazaar.com വൻ വിലക്കുറവിലും, ലാഭത്തിലും, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

350ഓളം സംരംഭകരുടെ ആയിരത്തിലധികം ഉൽപന്നങ്ങൾ പോർട്ടലിലൂടെ വാങ്ങാം. 200 രൂപക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിച്ചു നൽകും. പോസ്റ്റൽ വകുപ്പുമായി ചേർന്നാണ് സൗകര്യമൊരുക്കുന്നത്. അറുന്നൂറിലേറെ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്.

ആയിരം രൂപക്ക് മുകളിൽ വാങ്ങിയാൽ 10 ശതമാനം അധിക ഡിസ്കൗണ്ടും 3000 രൂപക്ക് മുകളിൽ വാങ്ങുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ടും നൽകും. ഡിസ്കൗണ്ടും ലഭിക്കും കൂടാതെ സമ്മാനക്കൂപ്പൺ ഉണ്ടാകും നവംബർ 19 വരെയാണ് ഓൺലൈൻ മേള.

കരകൗശല വസ്തുക്കൾ, വിവിധ തരം അച്ചാറുകൾ, സ്ക്വാഷ്, ചിപ്സ്, കറിപൗഡർ, കൊണ്ടാട്ടം, ട്രൈബൽ ഉൽപ്പന്നങ്ങൾ, ബാംബൂ പ്രൊഡക്റ്റ്സ്, ഹെർബൽ പ്രോഡക്റ്റ്സ്, സോപ്പ് ആൻഡ് ടോയ്‌ലറ്ററീസ്, ടോയ്സ്, ജ്വല്ലറി, ബാഗുകൾ, വസ്ത്രങ്ങൾ, കുടകൾ, മാസ്ക് എന്നിവയെല്ലാം ജില്ലയിലെ 15 യൂണിറ്റുകളിൽ നിന്നായി ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.

Tags:    
News Summary - Kudumbashree Mega Online Mela started on November 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.