ആദ്യ മൂന്നു സമ്പദ്​ വ്യവസ്​ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനകം ഇന്ത്യ വളരും -മുകേഷ്​ അംബാനി

ന്യൂഡൽഹി: ലോകത്തിലെ ആദ്യ മൂന്നു  സമ്പദ്​ വ്യവസ്​ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ മാറുമെന്ന്​ മുകേഷ്​ അംബാനി. ആളോഹരി വരുമാനം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ മേധാവി മാർക്ക്​ സക്കർബർഗുമായി നടത്തിയ സംഭാഷണത്തിലായിരുന്നു മുകേഷ്​ അംബാനിയുടെ അവകാശ വാദം. ഇന്ത്യയിലെ പകു​തിയോളം വരുന്ന മധ്യവർഗ കുടുംബങ്ങള​ുടെ വരുമാനം മൂന്നുമുതൽ നാലു ശതമാനം വരെ വർധിക്കും. ഏറ്റവും പ്രധാനം ഇന്ത്യ ഒരു പ്രീമിയർ ഡിജിറ്റൽ സമൂഹമായി മാറും. ചെറുപ്പക്കാർ അതിനായി ചുക്കാൻ പിടിക്കും. നിലവിൽ 1800 -2000 യു.എസ്​ ഡോളറുള്ള ആളോഹരി വരുമാനം 5000 യു.എസ്​ ഡോളറായി ഉയരും -റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ പറഞ്ഞു.

ഫേസ്​ബുക്ക്​ പോലുള്ള കമ്പനികൾക്കും മറ്റു നൂതന സംരംഭകർക്കും ഇന്ത്യ സുവർണ അവസരമൊരുക്കും. വരും പതിറ്റാണ്ടുകളിൽ നിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ കാണാനാകുമെന്നും അംബാനി പറഞ്ഞു. 

Tags:    
News Summary - India will grow to be among top Three economies in Two decades Mukesh Ambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.