2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്​തിയാവുമെന്ന്​ പഠനം

ന്യൂഡൽഹി: 2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്​തിയാകുമെന്ന്​ പഠനം. യു.എസ്​.എ, ചൈന എന്നിവക്ക്​ പിന്നാലെ ഇന്ത്യ മൂന്നാമതെത്തുമെന്നാണ്​ ലാൻസെറ്റ്​ ജേണലിലെ പഠനം വ്യക്​തമാക്കുന്നത്​.

തൊഴിലിടങ്ങളിലുള്ള ജനസംഖ്യയുടെ വളർച്ചയും ജി.ഡി.പിയും അടിസ്ഥാനമാക്കിയാണ്​ പഠനം നടത്തിയിരിക്കുന്നത്​. 2017ൽ ഇന്ത്യ ഏഴാമത്തെ വലിയ സാമ്പത്തിക ശക്​തിയായിരുന്നു. 2030ൽ ജപ്പാനെ മറികടന്ന്​ ഇന്ത്യ നാലാം സ്ഥാനത്തേക്ക്​ കുതിക്കും. 2050ഓടെ മൂന്നാം സ്ഥാനത്തേക്ക്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെത്തുമെന്നാണ്​ പഠനം വ്യക്​തമാക്കുന്നത്​.

കോവിഡ്​ 19 മൂലം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴാണ്​ പുതിയ പഠനം പുറത്ത്​ വരുന്നത്​. കോവിഡ്​ മൂലം സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദത്തിൽ ജി.ഡി.പിയിൽ 23.9 ശതമാനത്തി​െൻറ കുറവുണ്ടായിരുന്നു. ​ എട്ടു വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാണ്​ നിലവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച.

Tags:    
News Summary - India to be third-largest economy in world by 2050, says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.