ഹോണർ എക്സ് 9ബി 5ജി ഖത്തറിലെ ലോഞ്ചിങ് ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫും മറ്റും ചേർന്ന് നിർവഹിക്കുന്നു
ദോഹ: ആഗോള ടെക്നോളജി വിപണിയിലെ പ്രമുഖ ബ്രാൻഡായ ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഹോണർ എക്സ് 9ബി 5ജി ഖത്തറിലെ വിപണിയിലുമെത്തി.
ഡിസ്പ്ലേയും കാമറയും ബാറ്ററി ലൈഫുമായി ഇതിനകംതന്നെ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായി മാറിയ എക്സ് ശ്രേണിയിൽ ഏറ്റവും പുതുമകൾ അവതരിപ്പിച്ചാണ് 9ബി ഫോൺ എത്തുന്നത്. ആകർഷകമായ ഡിസൈനും ഏറ്റവും നൂതനമായ ഹാർഡ്വേർ, സോഫ്റ്റ്വേർ പിന്തുണയുമായി ഇറങ്ങിയ ഹോണർ എക്സ് 9ബിയുടെ ഖത്തറിലെ ലോഞ്ചിങ് സൂഖ് നജ്ദ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. ട്രേഡ് ടെക്, ഹോണർ പ്രതിനിധികൾ പങ്കെടുത്തു.
ഖത്തറിലെ പ്രമുഖ ടെക്നോളജി വിതരണക്കാരായ ഇന്റർടെക്കിന്റെ ഉപ സ്ഥാപനമായ ട്രേഡ് ടെക് ട്രേഡിങ് വഴിയാണ് ഹോണർ ഉപഭോക്താക്കളിലെത്തുന്നത്. ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫ് ചടങ്ങിൽ പങ്കെടുത്തു.
ട്രേഡ്ടെക്കിന്റെ മികച്ച വിപണന ശൃംഖലയും വിശാലമായ മാർക്കറ്റിങ്ങും വഴി ഹോണർ ഖത്തറിലെ സ്മാർട്ഫോൺ പ്രേമികൾക്കിടയിൽ മുൻനിര ബ്രാൻഡായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചയിലും ഉപയോഗിക്കാനുള്ള സൗകര്യത്തിലും ആകർഷകമായ ബ്രാൻഡായി മാറിയ ഹോണറിൽ നിന്നും ഏറ്റവും മികച്ച ഉൽപന്നമായാണ് എക്സ് 9ബി എത്തുന്നത്. 1299 റിയാലിന് 12, 8 ജി.ബി റാമും 256 ജി.ബി മെമ്മറിയുമായി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.