ബജറ്റിനുശേഷം ആദ്യമായി സ്വർണവില വർധിച്ചു

കൊ​ച്ചി: ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നത്തിന് ശേഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ​

35,240 രൂ​പ​യാ​ണ് ഒരു പവൻ സ്വർണത്തിന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 30 രൂ​പ കൂ​ടി 4,405 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വർണ വില കുറഞ്ഞത്. തുടർച്ചയായ അഞ്ച് ദിവസം വിലയിൽ ഇടിവുണ്ടായി. ഇന്നലെ റെക്കോഡ് വിലകുറവായ 35,000 എത്തിയിരുന്നു സ്വർണവില. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Gold prices rose for the first time since the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.