സ്വർണവില പവന് 200 രൂപ കൂടി

കൊച്ചി: രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നതിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ൽ എത്തി.

ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37,960 ആയി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രണ്ടു ദിവസം മുമ്പ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവസാനിച്ചതോടെയാണ് വിപണിയിൽ സ്വർണവില കുറഞ്ഞത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.