സ്വർണവിലയിൽ വർധന

കൊ​ച്ചി: നാളുകൾക്ക് ശേഷം സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാണ് ഇന്ന് വർധിച്ചത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യു​മാ​യി.

നാ​ല് ദിവസങ്ങൾക്ക് ​ശേ​ഷ​മാ​ണ് സ്വ​ര്‍​ണത്തിന്‍റെ ​വി​ല ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആഗസ്റ്റ് ഏ​ഴി​ന് സ്വർണം റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യുമാണ് അന്ന് രേഖപ്പെടുത്തിയ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.