സ്വർണവില വീണ്ടും താ​ഴോട്ട്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും താ​ഴോട്ട്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ ഉണ്ടായ ഇടിവാണ് കേരളത്തിലെ വിലയെ പ്രധാനമായും ബാധിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡിൽ വന്ന കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ കൂടുതൽ കരുത്താർജ്ജിക്കുകയും ബോണ്ട് യീൽഡ് വർധിക്കുകയും ചെയ്തത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറച്ചു.

ഡോളറിന്റെ മൂല്യം കൂടുമ്പോൾ സ്വർണം വാങ്ങുന്നവർക്ക് ചിലവ് കൂടുന്നതിനാൽ ഡിമാൻഡ് കുറയാൻ കാരണമാകും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയെയും സ്വർണ്ണവിലയെയും വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.

അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പണപ്പെരുപ്പത്തെയും പലിശനിരക്കിനെയും സ്വാധീനിക്കുന്നു. ഇത് പരോക്ഷമായി സ്വർണത്തിന്റെ വിപണി മൂല്യത്തെയും ബാധിക്കുന്നു.

മേയ് മാസത്തിൽ സ്വർണ്ണ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ വരുത്തിയ വർധനവ് സ്വർണത്തിന്റെ ആഭ്യന്തര ഡിമാൻഡിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് വിപണിയിലെ വില സമ്മർദ്ദത്തെ സ്വാധീനിക്കുന്നു. നിക്ഷേപകർ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക വിവരങ്ങളും പശ്ചിമേഷ്യൻ സാഹചര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സ്വർണവിലയിൽ വരും ദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

ജൂൺ മാസത്തിലെ സ്വർണ വില

08-1,11,240 രൂപ

മേയിലെ സ്വർണ വില

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

13-1,23,120 രൂപ (morning)

13- 1,18,320 രൂപ (After noon)

18-1,14,400 രൂപ

19-1,15,000 രൂപ (morning)

20- 1,16,120 രൂപ (morning)

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (രാവിലെ)

23- 113200 (ഉച്ച)

24- 112160 (രാവിലെ)

24- 112960 (ഉച്ച)

25- 112960

26- 112960

27- 113240 (Morning)

27- 112720 (Evening)

28- 1,12,200

Tags:    
News Summary - Gold Price Falls Again in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.