representational image
Posted On
date_range Updated On
date_range ക്രൂഡ് ഓയിൽ വില താഴുേമ്പാഴും കൊള്ള തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി
തിരുവനന്തപുരം: പൊതുജനത്തിന്‍റെ നടുവൊടിച്ച് ഇന്ധന വിലവർധനവ് തുടരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുേമ്പാഴാണ് ഇന്ത്യയിൽ ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ മൂന്ന് ദിവസത്തിനിടെ രണ്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട്ട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി വില. കൊച്ചിയില്‍ പെട്രോളിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.