മലപ്പുറം: വ്യവസായ വകുപ്പിന്റെ 2022-23 സംരംഭക വര്‍ഷം പദ്ധതിയില്‍ മുന്നേറി ജില്ല. എട്ട് മാസം കൊണ്ട് ജില്ലയില്‍ 10,346 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാണ് ജില്ല ചരിത്രം സൃഷ്ടിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലേക്ക് 766.85 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 24,108 പേര്‍ക്ക് തൊഴിലും ലഭിച്ചു. സംസ്ഥാനത്ത് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍' എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിക്ക് കീഴില്‍ പതിനായിരം പുതിയ സംരംഭങ്ങള്‍ എന്ന നേട്ടം കൈവരിച്ച രണ്ട് ജില്ലകളില്‍ ഒന്നാണ് മലപ്പുറം.
എറണാകുളം ജില്ലയിലും പതിനായിരത്തിന് മുകളില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ഖ്യാതിയും ജില്ലക്കുണ്ട്. സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ബി.ടെക്ക്/എം.ബി.എ യോഗ്യതയുള്ള 122 ഇന്റേണുകളെ നിയമിച്ചിരുന്നു. ഇങ്ങനെ നിയമിക്കപ്പെട്ട ഇന്റേണുകള്‍ സംരംഭകര്‍ക്ക് പൊതുബോധവത്കരണം നല്‍കാനും വണ്‍ ടു വണ്‍ മീറ്റിങ്ങുകളിലൂടെ സംരംഭകരെ സഹായിക്കാനും കെ സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി വിവിധ വകുപ്പുകളില്‍നിന്ന് ലഭിക്കേണ്ട അനുമതികള്‍ക്കുള്ള അപേക്ഷകള്‍ തയാറാക്കുന്നതിനും ലൈസന്‍സ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.