ബൈജൂസ്​ ആപ്പിലേക്ക്​ 2200 കോടി രൂപയുടെ നിക്ഷേപം കൂടി; ലോക്​ഡൗണിൽ വമ്പൻ ഡിമാൻറ്​

മലയാളിയായ ബൈജു രവീന്ദ്ര​െൻറ എഡ്യൂ-ടെക്​ സ്റ്റാർട്ട്​അപ്പായ ബൈജൂസ്​ ആപ്പിലേക്ക്​ വീണ്ടും കോടികളുടെ നിക്ഷേപമെത്തുന്നു. ബ്ലാക്ക് റോക്ക് ഇന്‍ക്, സാന്‍ഡ്സ് ക്യാപിറ്റല്‍, അല്‍ക്കിയോണ്‍ ക്യാപിറ്റല്‍ എന്നിവയാണ് ബൈജൂസില്‍ പുതുതായി നിക്ഷേപിക്കുന്നത്​. മുന്നൂറ് മില്യണ്‍ ഡോളറി​െൻറ (2,206.06 കോടി രൂപ) നിക്ഷേപമെത്തുന്നതോടെ ആ ഫണ്ടുപയോഗിച്ച്​ കമ്പനി വിപുലീകരിക്കാനാണ്​ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്​.

കോവിഡ്​ കാലത്ത്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ചുരുക്കം ചില കമ്പനികളിലൊന്നാണ്​ ബൈജൂസ്​. ലോക്​ഡൗണിൽ ഒാൺലൈൻ വിദ്യാഭ്യാസത്തിന്​ ഡിമാൻറ്​ ഏറിയതോടെ അത്​ ബൈജൂസിന്​ ഗുണം ചെയ്യുകയായിരുന്നു. നിലവിൽ ബൈജൂസ് ആപ്പി​െൻറ മൂല്യം കണക്കാക്കിയിരിക്കുന്നത് 11 ബില്യണ്‍ ഡോളര്‍ ആണ്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്‌ണേര്‍സ്, ഡിഎസ്ടി ഗ്ലോബല്‍, നിലവിലുള്ള നിക്ഷേപകര്‍ എന്നിവരില്‍ നിന്ന്​ ബൈജൂസ്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ 500 മില്യൺ ഡോളർ (3,672 കോടി ഇന്ത്യൻ രൂപ) നിക്ഷേപം സ്വരൂപിച്ചിരുന്നു.

ലോക്​ഡൗൺ കാലത്ത്​ ഇന്ത്യയിൽ നിന്ന്​ തന്നെയുള്ള മറ്റ്​ എഡ്യൂടെക്​ ആപ്പുകളും വമ്പൻ നേട്ടമാണ്​ കൊയ്​തത്​. ഒാൺലൈൻ ലേണിങ്​ ആപ്പായ വേദാന്തു 100 മില്യൺ ഡോളറാണ്​ അമേരിക്കൻ കമ്പനിയിൽ നിന്ന്​ സ്വീകരിച്ചത്​. അൺ അകാദമിയിലും നിക്ഷേപങ്ങളെത്തിയിരുന്നു.



Latest Video:

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.