കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരാണ് മികച്ച സംരംഭകരെന്നത് മിഥ്യയാണെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഇറ്റാലിയൻ ടെക്ക് വീക്കിന് നൽകിയ അഭിമുഖത്തിലാണ് ജെഫ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ടെക്ക് ഐക്കണായ ബിൽ ഗേറ്റ്, മാർക് സുക്കർ ബർഗ് എന്നിവർ ജോലി ചെയ്ത് എക്സ്പീരിയൻസ് നേടിയ ശേഷമാണ് സ്വന്തം കമ്പനി തുടങ്ങി വിജയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം സംരഭത്തിലേക്കിറങ്ങുന്നതിന് മുമ്പ് മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ജീവനക്കാരെ നിയമിക്കൽ, അഭിമുഖം നടത്തൽ, ടീം മാനേജ്മെന്‍റ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്കിൽ വർധിപ്പിക്കണമെന്ന് ജെഫ് ബെസോസ് യുവാക്കൾക്ക് നിർദേശം നൽകുന്നു. ഈ തയാറെടുപ്പ് നിങ്ങളുടെ വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെഫ് ബെസോസ് സംരംഭകരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് നൽകുന്ന 5 നിർദേശങ്ങൾ
ആദ്യം എക്സീപീരിയൻസ് നേടുക
മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന അടിസ്ഥാനപരമായ അറിവും കഴിവും സ്വന്തമായി നേടിയെടുക്കാൻ ബുദ്ധിമുട്ടാണ്. ജോലി ചെയ്ത് ബഡ്ജറ്റ് കൈകാര്യം ചെയ്യാനും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും ,കോർപ്പറേറ്റ് രാഷ്ട്രീയവും ഒക്കെ മനസ്സിലാക്കുന്നതിലൂടെ ഒരു സംരംഭം തുടങ്ങുന്നതിനുള്ള ആത്മവിശ്വാസം നമുക്ക് ലഭിക്കും.
ആമസോൺ തുടങ്ങുന്നതിനു മുമ്പ് ജെഫ് ബെസോസ് ഫിടൽ, ബാങ്കേഴ്സ് ട്രസ്റ്റ്, തടുങ്ങിയ വാൾ സ്ട്രീറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. ഇതിൽ നിന്നാണ് അദ്ദേഹം സാങ്കേതിക വിദ്യ, ഫിനാൻസ്, ഓപ്പറേഷൻ തുടങ്ങിയവയെക്കുറിച്ച് അറിവ് നേടുന്നത്. ഈ അനുഭവത്തിൽ നിന്നാണ് തീരുമാനങ്ങൾ എടുക്കാനും ബിസിനസിലെ അപകട സാധ്യത മുൻകൂട്ടി കാണാനും അദ്ദേഹം കഴിവ് നേടിയത്.
വിദ്യാഭ്യാസം
ഇലക്ട്രിക്കൽ എൻജിനീയറിങ് ആന്‍റ് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആളാണ് ജെഫ് ബെസോസ്. പഠനത്തിനു പുറമേ പാഠ്യേതര വിഷയങ്ങളിലും പങ്കെടുത്തത് വിമർശനാത്മക ചിന്ത വികസിപ്പിക്കാനും പ്രശ്നപരിഹാരത്തിനുള്ള കഴിവും നേതൃത്വ പാഠവവും ഉണ്ടാക്കാനും സഹായിച്ചു. ഇത് ആമസോണിന്‍റെയും ആമസോണിന്‍റെ ബ്ലൂ ഒർജിൻ എന്ന സ്പേസ് വെഞ്ച്വറിലേക്കും നയിച്ചു.
ദീർഘ കാല പ്ലാൻ
ഒറ്റ രാത്രി കൊണ്ട് ഒരു കമ്പനി രൂപീകരിക്കുക സാധ്യമല്ല. ഒരു സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്നതിനു മുമ്പ് ബിസിനസ് മാതൃക തയാറാക്കണം. ഒരു ഓൺ ലൈൻ ബുക്ക് സ്റ്റോറിൽ നിന്നാണ് 2.33 ട്രില്യൻ മൂല്യമുള്ള ആഗോള കമ്പനിയായി ആമസോൺ വളർന്നു വന്നത്. പെട്ടെന്ന് വിജയം നേടാൻ ശ്രമിക്കുന്നതിനു പകരം യുവ സംരഭകർ പഠനത്തിനും ആശയങ്ങൾ കണ്ടെത്തുന്നതിനും മാർക്കറ്റിലെ മാറ്റങ്ങൾ പഠിക്കുന്നതിനും ശ്രമിക്കണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.
മികച്ച കമ്പനികളിൽ നിന്ന് പഠിക്കുക
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ജോലി ചെയ്യുന്നത് ഒരു സംരംഭം എങ്ങനെ നടത്തികൊണ്ടുപോകണമെന്ന് മനസ്സിലാക്കാൻ സഹായിക്കുമെന്ന് ജെഫ് ബെസോസ് പറയുന്നു.
സമയം പ്രധാനമാണ്
ബിൽ ഗേറ്റും സുക്കർബർഗും മൈക്രോസോഫ്റ്റും ഫേസ്ബുക്കും 19ാമത്തെ വയസ്സിൽ ആരംഭിച്ചപ്പോൾ 10 വർഷം പണിയെടുത്ത് എക്സ്പീരിയൻസ് നേടിയ ശേഷമാണ് ജെഫ് ആമസോൺ ആരംഭിക്കുന്നത്. ഒരു തയാറെടുപ്പും ഇല്ലാതെ സംരംഭം ആരംഭിക്കുന്നത് പരാജയപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
ആദ്യം പഠനം
സംരംഭം തുടങ്ങാൻ ആഗ്രഹം മാത്രം പോരെന്നാണ് ജെഫ് ബെസോസ് പറയുന്നത്. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസവും ജോലി ചെയ്ത് എക്സ്പീരിയൻസും നേടണം. ആദ്യം പഠിച്ച ശേഷം മാത്രം ഈ രംഗത്തേക്കിറങ്ങുന്നത് മാത്രമേ സംരഭങ്ങളുടെ ശാശ്വത വിജയം സാധ്യമാക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.