അൽസലാമ പോളിക്ലിനിക് മൊബേല ഒമ്പതാം വാർഷികാഘോഷത്തിൽനിന്ന്
മസ്കത്ത്: അൽസലാമ പോളിക്ലിനിക് മൊബേല ഒമ്പതാം വാർഷികമാഘോഷിച്ചു. വാർഷിക പരിപാടി മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി, ഹോസ്പിറ്റൽ ഡയറക്ടർ സിദ്ദീഖ് തേവർതൊടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 2014 ഒക്ടോബറിൽ നാല് സ്പെഷാലിറ്റികളുമായി പ്രവർത്തനമാരംഭിച്ച ആതുരാലയം ഇപ്പോൾ സൂപ്പർ സ്പെഷാലിറ്റി ഉൾപ്പെടെ 16ൽ കൂടുതൽ വിഭാഗങ്ങളായി വിപുലീകരിച്ചു. അൽസലാമ പോളിക്ലിനിക് രോഗികൾക്കു നൽകിയ മികച്ച സേവനത്തിന്റെ ഫലമാണ് ഈ വിജയകരമായ ഒമ്പതു വർഷങ്ങളെന്ന് ഹോസ്പിറ്റൽ ഡയറക്ടർ സിദ്ദീഖ് തേവർതൊടി പറഞ്ഞു.
രോഗനിർണയത്തിലും തുടർചികിത്സയിലും രോഗികൾ അൽസലാമയിൽ അർപ്പിച്ച മഹത്തായ ഒമ്പതു വർഷങ്ങളാണ് കടന്നുപോയതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ്അലി പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പാക്കേജുകൾ ഈ മാസം 15ാം തീയതി വരെ ലഭ്യമാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. വാർഷിക പരിപാടിയിൽ സംബന്ധിച്ച എല്ലാവർക്കും മാർക്കറ്റിങ് മാനേജർ നികേഷ് പൂന്തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.