ജി.എസ്​.ടി: കേന്ദ്രവും-സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നു

ന്യുഡൽഹി: ജി.എസ്​.ടി നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നു. ഇന്ന്​ നടന്ന യോഗത്തിലും നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച്​ തീരുമാനമായില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ ഒക്​ടോബർ 12ന്​ വീണ്ടും യോഗം വിളിക്കും.

അതേസമയം, ജി.എസ്​.ടി കോംപൻസേഷൻ സെസായി പിരിച്ച 20,000 കോടി സംസ്ഥാനങ്ങൾക്ക്​ കൈമാറുമെന്ന്​ ധനമ​ന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജനുവരി ഒന്ന്​ മുതൽ അഞ്ച്​ കോടിയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ പ്രതിമാസം റി​ട്ടേൺ ഫയൽ ചെയ്യേണ്ടെന്നും ധനകാര്യ മ​ന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.

കോവിഡി​െന തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ജി.എസ്​.ടി നഷ്​ടപരിഹാരം നൽകാനാവില്ലെന്ന്​ ധനമ​ന്ത്രി അറിയിച്ചിരുന്നു. പകരം സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തി നൽകിയിരുന്നു. റിസർവ്​ ബാങ്കിൽ നിന്നോ പൊതുവിപണിയിൽ നിന്നോ കടമെടുത്ത്​ കുറവ്​ നികത്താമെന്നാണ്​ സർക്കാർ പറഞ്ഞത്​. എന്നാൽ, കേരളമുൾപ്പടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർദേശം അംഗീകരിച്ചിട്ടില്ല.

Tags:    
News Summary - 42nd GST meet: Rs 20,000 crore Compensation cess collected this year to be disbursed to all states tonight​​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.