Posted On
date_range Updated On
date_range ഏഴാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
മുംബൈ: തുടർച്ചയായ ഏഴാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ഭക്ഷ്യ വിലക്കയറ്റം നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പണനയത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അതിന് മുമ്പ്, 2022 മേയ് മുതൽ ആറുതവണയായി പലിശനിരക്കിൽ 250 അടിസ്ഥാന പോയന്റ് വർധന വരുത്തിയിരുന്നു. ഇത്തവണ, ആറംഗ പണനയ സമിതിയിൽ അഞ്ചുപേരും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നതിനെ അനുകൂലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.