ചെക്ക്​ മടങ്ങിയാൽ ഇനി ശിക്ഷ കൂടും

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബജറ്റിന്​ മുമ്പ്​ വ്യവസായ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ്​ ഇത്തരമൊരു ആവശ്യം ഉയർന്ന്​ വന്നത്​. പല വ്യവസായ സംഘടനകളും ചെക്ക്​ കേസുകളിൽ ശിക്ഷ കർശനമാക്കണമെന്ന്​ ആവശ്യപ്പെട്ടതായതാണ്​ വിവരം.

നോട്ട്​ പിൻവലിക്കലി​െൻറ  പശ്​ചാത്തലത്തിൽ ചെക്ക്​ ഉ​പയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ വ്യാപാരികളോട്​​ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ  ലഭിക്കുന്ന ചെക്കുക്കൾ മടങ്ങ​ുമോ എന്ന ഭയം മൂലം പല വ്യാപാരികളും ഇത്തരം ഇടപാടുകൾ നടത്താൻ മടിക്കുകയാണ്​ ഇയൊരു പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ പുതിയ നീക്കം നടത്തുന്നതെന്നാണ്​ സൂചന.
​െചക്ക്​ മടങ്ങിയാൽ അത്​ നൽകിയ വ്യക്​തിക്ക്​ അതിവേഗം തന്നെ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമത്തിൽ പരിഷ്​കരണം കൊണ്ടു വരണമെന്നാണ്​ വ്യാപാരികളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി പാർലമെൻറി​െൻറ ബജറ്റ്​ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ്​ അറിയുന്നത്​. പുതിയ നിയമത്തിലൂടെ​ ​െചക്ക്​ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​  വ്യാപാരികൾക്ക്​ ഉണ്ടായ പ്രശ്​നത്തിന്​ ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്നാണ്​ സർക്കാർ കണക്ക്​ കൂട്ടുന്നത്​

Tags:    
News Summary - Govt mulls law for harsher punishment in cheque bounce cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.