Posted On
date_range Updated On
date_range ചന്ദകോച്ചാറിെൻറ ഭർതൃസഹോദരനെ സി.ബി.െഎ ചോദ്യം ചെയ്തു
ന്യുഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദകോച്ചാറിെൻറ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സി.ബി.െഎ ചോദ്യം ചെയ്തു. മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ തടഞ്ഞുവെച്ച് സി.ബി.െഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സി.ബി.െഎ ചോദ്യം ചെയ്യുന്നത്.
നേരത്തെ പ്രാഥമിക അന്വേഷണത്തിെൻറ ഭാഗമായി സി.ബി.െഎ െഎ.സി.െഎ.സി.െഎ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. വീഡിയോകോണിന് 3654 കോടി വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിലാണ് സി.ബി.െഎ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.