ബാങ്കുകളിൽ നിന്ന്​ വിളിവരും; കാത്തിരിക്കുക

സാമ്പത്തികവർഷത്തിലെ അവസാന പാദത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഇടപാടുകാരെത്തേടി ബാങ്കുകളിൽനിന്ന്​ ​േഫ ാൺവിളി വർധിക്കുന്ന കാലം. ബാങ്കിൽനിന്ന് ഭവനവായ്പയും വാഹന വായ്പയും എടുത്തു തിരിച്ചടവ്​ ഗഡു മുടങ്ങിയവർക്ക് തുട ർച്ചയായ ഫോൺ വിളി പ്രതീക്ഷിക്കാം. സാമ്പത്തിക വർഷാവസാനം ബാലൻസ്​ ഷീറ്റുകൾ തയാറാക്കുന്നതിനു മുമ്പായി വായ്പ കുടിശ ്ശിക പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായി വിവിധ പൊതുമേഖല ബാങ്കുകൾ ജീവനക്കാരുടെ പ്രത്യേക സംഘങ്ങളെത്തന്നെ നിയോഗ ിച്ചിരിക്കുകയാണ്. ഒരു ഗഡു കുടിശ്ശികയായവരെ പോലും നിരന്തരം ഫോൺ വിളിച്ച്​ പരമാവധി തുക അടപ്പിച്ച്​ വായ്​പ കുടിശ്ശികയുടെ അനുപാതം കുറക്കുകയാണ്​ ലക്ഷ്യം.

ഒരു പൊതുമേഖല ബാങ്ക് തങ്ങളുടെ ജീവനക്കാരിൽനിന്ന്​ 1200 പേരെയാണ് വായ്പ കുടിശ്ശിക തിരിച്ചടവ് നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്. വായ്​പ തിരിച്ചുപിടിക്കൽ ​​ ട്രൈബ്യൂണലി​​െൻറ നടപടിക്രമങ്ങൾ, ജപ്തി നിയമം തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. കോർപറേറ്റ് വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരു വിഭാഗവും സാധാരണക്കാരുടെ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാൻ മറ്റൊരു വിഭാഗവുമായാണ്​ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. ബ്രാഞ്ചുകളിൽനിന്ന്​ കുടിശ്ശികയു​ള്ള ഇടപാടുകാരുടെ പട്ടിക ശേഖരിച്ച്​ നിരന്തരം ഫോണിൽ വിളിച്ചു വായ്പ തിരിച്ചടക്കുന്നതിന് നിർബന്ധിക്കുകയാണ്​ ആദ്യഘട്ടം. എന്നിട്ടും വഴങ്ങാത്തവർക്ക്​ നോട്ടീസ്​ അയക്കൽ മുതലുള്ള അടുത്ത ഘട്ടം. ഇത്തരം നടപടികൾക്കായി ബ്രാഞ്ച്​ മാനേജർമാരെ സഹായിക്കുന്നതിനുള്ള സംഘങ്ങളും രൂപവത്​കരിച്ചിട്ടുണ്ട്​.

കഴിഞ്ഞ പ്രളയ കാലത്തിനുശേഷം സംസ്ഥാനത്ത് വാഹന വായ്പ, ഭവന വായ്പ, സംരംഭക വായ്പ തുടങ്ങിയവയിൽ കുടിശ്ശിക വർധിച്ചിട്ടുണ്ടെന്ന് മാനേജർമാർ പറയുന്നു. പ്രളയത്തെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി കാരണമായി വ്യാപാരം ഇടിഞ്ഞതും തൊഴിൽമേഖലയിലെ പ്രതിസന്ധികളും മറ്റുമാണ് വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണം. തൊഴിൽ സാധ്യത കുറഞ്ഞതോടെ വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കിട്ടാക്കടം വർധിക്കുന്നത് ബാങ്കി​​െൻറ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കും എന്നതിനാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പായി പരമാവധി വായ്പകുടിശ്ശിക തിരിച്ചുപിടിക്കുകയെന്ന തീവ്രയത്​ന പരിപാടിയും നാലാംപാദത്തിൽ നടക്കുന്നുണ്ട്​. അതിനിടെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപങ്ങളുടെ വായ്പകുടിശ്ശിക പ്രശ്​നത്തിൽ അടുത്തിടെ റിസർവ്​ ബാങ്ക്​ ഇടപെട്ടിരുന്നു. ഇത്തരം സ്​ഥാപനങ്ങളുടെ വായ്​പ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക്​ അനുമതി നൽകി. 25 കോടി വരെയുള്ള എം.എസ്.എം.ഇ വായ്പകൾ പുനഃക്രമീകരിക്കുന്നതിനാണ് അനുമതി നൽകിയത്​. വായ്പ തിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലുള്ളതും എന്നാൽ ‘സ്​റ്റാൻഡേർഡ്’ വിഭാഗത്തിലുള്ളതുമായ ചെറുകിട, ഇടത്തരം സ്​ഥാപനങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാ
വുക.

തിരിച്ചടവ്​ മുടങ്ങിയതി​​െൻറ കാലാവധി കണക്കാക്കി ഇത്തരം സ്​ഥാപനങ്ങളെ മൂന്നായി തിരിച്ചാണ്​ വായ്​പ പുനഃസംഘടന അനുവദിക്കുക. വായ്പ പുനഃക്രമീകരണത്തിന് മുന്നോടിയായി ബാങ്കുകൾ എം.എസ്.എം.ഇകളെ മൂന്നായി തരംതിരിക്കണമെന്നും റിസർവ്​ ബാങ്ക്​ നിർദേശിക്കുന്നു.
30 ദിവസം വരെ തിരിച്ചടവ്​ മുടങ്ങിയവയെ ഒന്നാം വിഭാഗത്തിലും 60 ദിവസം വരെ തിരിച്ചടവ്​ മുടങ്ങിയവരെ രണ്ടാം വിഭാഗത്തിലും 90 ദിവസം വരെ മുടങ്ങിയവരെ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തിയാണ്​ വായ്​പ പുനഃസംഘടന അനുവദിക്കുക. 90 ദിവസത്തിലധികം തിരിച്ചടവ്​ മുടങ്ങിയിട്ടുണ്ടെങ്കിൽ, പ്രസ്​തുത വായ്​പ നിഷ്​ക്രിയ ആസ്​തിയിൽ ഉൾപ്പെടുത്തി തിരിച്ചുപിടിക്കൽ നടപടികളിലേക്ക്​ നീങ്ങും.

Tags:    
News Summary - Bank Loan home loan arrears -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.