​60ലക്ഷം തൊഴിലുകൾ സൃഷ്ടിക്കലാണ് കേന്ദ്രസർക്കാറിന്റെ അടുത്ത ലക്ഷ്യം -ധനമ​ന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അടുത്ത ലക്ഷ്യം 60 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. പി.എം ഗതി ശക്തി പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകും. ഇതുവഴി യുവജനങ്ങൾക്ക് കൂടുതൽ തൊഴിലുകളും അവസരങ്ങളും ലഭിക്കുകയും ചെയ്യും -ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളുടെയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ക്ഷേമമാണ് സർക്കാറിന്റെ ലക്ഷ്യം. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുകയും ഉൽപ്പാദനം 30 ലക്ഷം കോടിയായി ഉയർത്തുകയുമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് 19നെ തുടർന്നുണ്ടായ സാഹചര്യത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരുന്നു. ലോക്ഡൗണിന്റെ സാഹചര്യത്തിൽ നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ആളുകൾ വൻ​തോതിൽ പലായനം ചെയ്തതും പ്രതിസന്ധിക്ക് കാരണമായി. തൊഴിൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം വ്യാപകമായിരുന്നു. 

Tags:    
News Summary - Creation of 60 lakh jobs next target of govt FM Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.