കേന്ദ്ര-സംസ്ഥാന സേവനങ്ങളെ ഇന്‍റർനെറ്റ് വഴി​ ബന്ധിപ്പിക്കും

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങളെ ഇന്‍റർനെറ്റ്​ ബന്ധിതമാക്കുമെന്ന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. എല്ലാ വകുപ്പുകളിലും ഇ-ബിൽ സംവിധാനം ഏർപ്പെടുത്തും. എല്ലാ പോസ്റ്റ്​ഓഫീസുകളിലും കോർ ബാങ്കിങ്​ സംവിധാനം നടപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ഇ-പാസ്​പോർട്ട്​ സേവനം ആരംഭിക്കും. രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ്​ യൂനിറ്റുകൾ സ്ഥാപിക്കും. പ്രാദേശിക ബിസിനസുകാരെ സഹായിക്കാൻ 'വൺ പ്രൊഡക്ട്​ വൺ സ്​റ്റേഷൻ പദ്ധതി' നടപ്പാക്കും. 400 പുതിയ വന്ദേഭാരത്​ ട്രെയിനുകൾ കൊണ്ടുവരും.

പേയ്മെന്റുകളുടെ കാലതാമസം ഒഴിവാക്കാൻ ഓ​ൺലൈൻ ബിൽ സംവിധാനം അവതരിപ്പിക്കും. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും ഈ സംവിധാനം നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Central and state services will be connected through the Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.