അ​ക​ത്തേ​ത്ത​റ പ​പ്പാ​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ

ആ​ന ന​ശി​പ്പി​ച്ച നെ​ൽ​ച്ചെ​ടി​ക​ൾ

ആന നെൽകൃഷി നശിപ്പിച്ചു

പാലക്കാട്: അകത്തേത്തറ പപ്പാടി പാടശേഖരത്തിലെ നെൽകൃഷി ആന നശിപ്പിച്ചു. കൊയ്തെടുക്കാൻ പാകമായ പാടത്താണ് നിത്യേന രാത്രിയിൽ ആനയുടെ വിളയാട്ടം. ആന ഇറങ്ങുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നത് ഭീഷണിയാണ്. മാസങ്ങൾക്കുമുമ്പാണ് തൊട്ടടുത്ത പാടശേഖരത്തിന് സമീപത്തിൽ ഒരാളെ ആന കൊന്നത്. വനംവകുപ്പിന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.

പപ്പാടി പാടശേഖരത്തിലെ കർഷകരായ വിനോദ്, പി.വി. കണ്ണൻ, ഗിരീഷ്, സന്തോഷ്‌ എന്നിവരുടെ കൃഷിയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകർക്ക് മതിയായ സംരക്ഷണവും സഹായവും ഉറപ്പുവരുത്തണമെന്ന് യു.ഡി.എഫ് മലമ്പുഴ നിയോജകമണ്ഡലം കൺവീനർ കെ. ശിവരാജേഷ് ആവശ്യപ്പെട്ടു.

Tags:    
News Summary - The elephant destroyed the paddy field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.