?????????? ??????????????? ??????

കൃഷി പരീക്ഷണങ്ങളിൽ പരാജയമറിയാതെ വിശ്വൻ

കക്കോടി: വളപ്പിൽ വിശ്വ​​െൻറ കൃഷിപരീക്ഷണങ്ങൾ ഒന്നും വെറുതെയായ ചരിത്രമില്ല. പാരമ്പര്യമായി കാർഷിക കുടുംബാംഗമ ായ വിശ്വൻ ഇത്തവണ വിളവെടുത്ത് വിജയിച്ചത് വിവിധതരം തണ്ണിമത്തനാണ്. സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് ഏക്കറി ലാണ് പച്ചക്കറി കൃഷിയിറക്കിയത്.

അരയേക്കറിലധികം തണ്ണിമത്തൻ കൃഷി മാത്രമാണ്. കറാച്ചിയുൾപ്പെടെ നാലുവിധം തണ്ണിമത്തനുകളാണ് കൃഷിചെയ്തത്. രണ്ടുകിലോ മുതൽ അഞ്ചു കിലോവരെ തൂക്കമുള്ള തണ്ണിമത്തനാണ് വിളഞ്ഞിരിക്കുന്നത്. മാധ്യമം പത്രത്തിലെ പ്രൊഡക്​ഷൻ ജീവനക്കാരനായ വിശ്വൻ ത​​െൻറ ഒഴിവുസമയങ്ങളിലാണ് മണ്ണിലേക്ക് ഇറങ്ങുന്നത്. വെണ്ട, തക്കാളി, ചീര, ഇളവൻ, വഴുതിന, വെള്ളരി, പയർ എന്നിവക്കു പുറമെ വിവിധ തരം നെല്ലുകളും കൃഷി ചെയ്യുന്നുണ്ട്.

കന്നുകാലികളെ വളർത്തുന്നതിനാൽ മികച്ച വരുമാനമാണ് ഇൗമേഖലയിൽ നിന്ന് നേടുന്നത്. പല തവണ മികച്ച കർഷകനായ വിശ്വന് കക്കോടി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സഹായം നൽകുന്നതിനാൽ ഒാരോ തവണയും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ്.

സുഹൃത്തുക്കളുടെയും പാടശേഖര സമിതികളുടെയും സഹായത്തിൽ നിലം പാട്ടത്തിനെടുത്ത് നിരവധി ഏക്കറുകളിലാണ് നെൽകൃഷി ചെയ്യുന്നതത്. തനിക്ക് കൃഷികൊണ്ട് ഇന്നുവരെ നഷ്​ടം സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് ഒാരോവർഷവും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നുണ്ടെന്നും വിശ്വൻ പറഞ്ഞു.

Tags:    
News Summary - vishwan has no lost in agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT