അജ്മാൻ: മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നാണ് എം.ബി.എയുടെ പൂർണ രൂപമ െങ്കിലും തൃശൂർ പാവറട്ടി സ്വദേശിനി ഷമീറ അബ്ദു റസാഖിെൻറ കാര്യത്തിൽ അതു വേറെയാണ്. പഠനത്തിലും എഴുത്തിലുമെല്ലാം മുന്നിൽ നിന്ന ഇവർക്ക് അന്നേ മണ്ണിൽ ഒരു കണ്ണുണ്ടായിരുന്നു. എം.ബി.എ കഴിഞ്ഞ് ഏതെങ്കിലും കമ്പനിയുടെ മാനേജർ പോസ്റ്റിലോ ഉപദേശകയായോ ചേരുവാനല്ല നാട്ടിൽ ഫാം തുടങ്ങാനായിരുന്നു തീരുമാനം. സ്വന്തം വീട് പണയപ്പെടുത്തി ഒന്നരയേക്കർ ഭൂമിയിൽ ഫാം ആരംഭിക്കാനുള്ള തുക കണ്ടെത്തി. പക്ഷെ താൻ പഠിച്ച ഡിപ്ലോമകൾ പോര പശുക്കളെ ഡിപ്ലോമാറ്റിക് ആയി കൈകാര്യം ചെയ്യാനെന്നു മനസിലാക്കുേമ്പാഴേക്കും ഒന്നര വർഷം പിന്നിട്ടു. നഷ്ടം, തിരിച്ചടവ് മുടങ്ങി. ഫാം പൂട്ടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അതിനിടെ ഭർത്താവ് അബ്ദുറസാഖിന് യു.എ.ഇയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് പുതിയ ജോലിക്കായി സൗദിയിലേക്ക് നീങ്ങി. അങ്ങിനെയിരിക്കെയാണ് ജീവിതഗതി തേടി ഷമീറ യു.എ.ഇയിൽ വിസിറ്റ് വിസയില്‍ വന്നിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്തിയ ഷമീറ ഒരു ഫാര്‍മസി കമ്പനിയിലാണ് ജോലിക്ക് കയറിയത്. ഒരാള്‍ നാട്ടില്‍ പോയ ഒഴിവിലായതിനാല് അവിടെ അധികം തുടരാന്‍ കഴിഞ്ഞില്ല. ഒരു ലിമോസിന് കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും കൃത്യമായ ശമ്പളം ലഭിക്കാത്തതിനാല്‍ അവിടെനിന്നും പോന്നു. ഈ ജോലികള്‍ക്കിടയിലും യു.എ.ഇ യിലെ പ്രമുഖ കാര്‍ഷിക കൂട്ടായ്മയായ ‘വയലും വീടും’കൂട്ടായ്മയുടെ സഹായത്താല്‍ പലര്‍ക്കും ഗാര്ഡന് സെറ്റ് ചെയ്ത് കൊടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ലിമോസിന് കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു നാലുമാസം വെറുതെയിരുന്നപ്പോള്‍ താമസമടക്കം നല്കി സഹായിച്ചതും വയലും വീടും പ്രവര്‍ത്തകരാണ്. വയലും വീടും പ്രവര്‍ത്തകരും ഹാബിറ്റാറ്റ് ഗ്രൂപ്പും സഹകരിച്ച് അജ്മാന് അല്‍ തല്ലയിലെ സ്കൂളില്‍ നെൽവിത്തുകളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ചെറുവയല്‍ രാമനെ പെങ്കടുപ്പിച്ച് നടത്തിയ വിത്ത് വിതക്കല്‍ പരിപാടിയില്‍ പങ്കെടുത്ത ഷമീറ തെൻറ കൃഷി താൽപര്യങ്ങൾ ഹാബിറ്റാറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. പുസ്തകങ്ങളിലെ പാഠങ്ങൾക്കൊപ്പം പാടത്തെ അറിവുകളും കുട്ടികൾക്കു പകർന്നു നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിെൻറ നാലു സ്കൂളുകളുടെയും തെൻറ ഫാമിെൻറയും കോഡിനേറ്റർ ചുമതല ഏൽപ്പിച്ചു കൊടുത്തു എം.ഡി ഷംസു സമാൻ.
തുടർന്ന് അക്വോഫോനിക്സ് കാര്‍ഷിക രീതി അല്‍ ജറഫ് സ്കൂളില്‍ പരീക്ഷിച്ചു വിജയിച്ചു. മീന്‍ വളര്‍ത്തുകയും അതിന്റെ വെള്ളം ഉപയോഗിച്ച് ചെടികള്‍ വളര്‍ത്തുകയും ചെയ്യുന്നതാണ് അക്വഫോനിക്സ്.പൊതീന, ലറ്റ്യുസ്, സ്േട്രാബറി, ബ്രഹ്മി, അയമോദകം, നിത്യ കല്യാണി, വാട്ടര്‍ ലേറ്റീവ്സ്, അസോള, ഡക്ക് വീട് തുടങ്ങിയവ മികച്ച രീതിയില്‍ നട്ടുവളര്‍ത്തി. ഇനി ഹൈഡ്രോഫോണിക്സ് കൃഷിരീതിയാണ് പരീക്ഷിക്കുന്നത്. മാതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ് തന്റെ കൃഷിയോടുള്ള ആഭിമുഖ്യമെന്ന് ഷമീറ പറയുന്നു. വൈദ്യ ഗുണങ്ങളുള്ള ഏറെയുള്ള കമ്മ്യുണിസ്റ്റ് പച്ച നാട്ടില്‍ നിന്ന് വേരോട് കൂടി കൊണ്ട് വന്ന് പച്ച പിടിപ്പിച്ചു ഷമീറ. കഴിഞ്ഞ തവണ നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഷമീറയുടെ ലഗേജില്‍ കശുമാവ്, പ്ലാവ്, പേര, ചാമ്പ, ഇലുമ്പാന്‍ പുളി, മുവാണ്ടന്‍ മാവ് എന്നിവയുടെ തൈകളും കുറേ വിത്തുകളും കണ്ട് വിമാനത്താവള അധികൃതർ തന്നെ അത്ഭുതപ്പെട്ടു. ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഈ ഫാം കോഡിനേറ്റര്‍. മൂന്ന് മക്കളില്‍ മൂത്തയാൾ കൃഷിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. സംസ്ഥാന, ജില്ല, പഞ്ചായത്ത്, സ്കൂള്‍ തലങ്ങളില്‍ കുട്ടി കര്ഷകന് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.