പുല്‍പള്ളി സുരഭിക്കവലയിലെ മാത്യുവും മേരിയും കൃഷിപ്പണിയിൽ

പ്രായം 90 കഴിഞ്ഞു; ദമ്പതികൾ മണ്ണിൽ പൊന്ന്​ വിളയിക്കുന്ന തിരക്കിലാണ്​

പുല്‍പള്ളി: ജീവിത സായന്തനത്തിലും ചെറുപ്പത്തി​െൻറ ഉശിരോടെ മണ്ണില്‍ പൊന്നുവിളയിച്ച്​ വയോധിക ദമ്പതികൾ. പുല്‍പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയില്‍ മാത്യുവും ഭാര്യ മേരിയും ആണ് അധ്വാനത്തി​െൻറ മഹത്ത്വവുമായി കൃഷി ചെയ്യുന്നത്​. മാത്യുവിന് വയസ്സ്​ 90 കഴിഞ്ഞു. മേരിക്കാവട്ടെ 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയാറല്ല.

1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍നിന്ന്​ മാത്യു വയനാട്ടിലെ കുടിയേറ്റ മേഖലയായ പുല്‍പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണംകൊണ്ട് സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. അന്ന്​ ഒരേക്കറിന് 400 രൂപയായിരുന്നു നല്‍കിയത്​. വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. മഴക്കാലത്തെ നിരവധി നെല്‍കൃഷിയോര്‍മകള്‍ മാത്യുവിനൊപ്പം മേരിക്കുമുണ്ട്. സ്വന്തം കൃഷിയും മണ്ണിനോടും ഇണങ്ങി ജീവിച്ചതുതന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ആര്‍ജവം നല്‍കുന്നതെന്നാണ് ഇരുവരുടെയും പക്ഷം. ഭക്ഷണമെല്ലാം ഉണ്ടാക്കിവെച്ച് മണ്ണിലേക്കിറങ്ങും. കപ്പ, ചേന, കാച്ചില്‍, ചേമ്പ്, വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം നട്ട് പരിപാലിക്കും.

നേരത്തേ പശുവിനെ വളര്‍ത്തിയിരുന്നെങ്കിലും പിന്നീട്​ വിറ്റു. കോവിഡ് കാലത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍മൂലം ഇപ്പോള്‍ ഇരുവരും പുറത്തേക്ക് തീരെ ഇറങ്ങാറില്ല. വാര്‍ധക്യത്തി െൻറ അലോസരപ്പെടുത്തലുകളും നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുകയാണ് ഈ ദമ്പതികള്‍.

Tags:    
News Summary - Over 90 years of age; The couple is busy in farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT