കൃഷിയിടത്തിൽ സുൽഫത്ത്

ഉല്ലാസത്തോടെ കൃഷി ചെയ്യാം.. 42 അവാർഡുകൾ വാരിക്കൂട്ടിയ സുൽഫത്ത് പറയുന്നു

സമ്മിശ്ര കൃഷിയിൽ 42 അവാർഡുകൾ ഒരു വീട്ടമ്മ നേടി എന്നറിയു​േമ്പാൾ പലരും അത്​ഭുതപ്പെ​േട്ടക്കാം. ടെറസും പറമ്പും ജൈവ കൃഷിയിടമാക്കിയ എറണാകുളം എടവനക്കാട് സുൽഫത്ത് മൊയ്​തീൻ ആണ്​ വിജയപാഠം പകരുന്നത്​. ബ്ലോക്ക്, ജില്ല, സംസ്ഥാന തല അവാർഡുകൾ നേടിയ സുൽഫത്ത് മൊയ്​തീൻ സമൂഹത്തിന് ഗുണപാഠം നൽകുകയാണ്.

ടെറസിൽ വഴുതന, പെരുംജീരകം, പയർ, തക്കാളി, പീച്ചിങ്ങ, ഔഷധഗുണമുള്ള പൊന്നാങ്കണ്ണി ചീര, കരിമഞ്ഞൾ, പൊതിന, ചതുരപ്പയർ, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, പാവൽ, മത്തൻ, വെണ്ട, വിവിധ തരം മുളകുകൾ എന്നിവയുണ്ട്​. പറമ്പിൽ ചേന, ചേമ്പ്, ഇഞ്ചി, കപ്പ, മഞ്ഞൾ കൂടാതെ മഴമറകൃഷിയായി പച്ചക്കറികളുമുണ്ട്​. ടെറസിൽ ഗ്രോബാഗിൽ തൈകളും വിത്തുകളും നടുന്നതാണ്​ രീതി. സുൽഫത്തിന്‍റെ കൃഷിയിടം സന്ദർശിക്കാൻ കൃഷി വിജ്​ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, ഇതരസംസ്ഥാന ഗവേഷണ വിദ്യാർഥികൾ എന്നിവരെത്തുന്നു. സർക്കാറിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട കർഷകർ കൃഷി പഠിക്കാനും വരുന്നു.

കർഷകർക്ക് വഴികാട്ടിയായ സുൽഫത്ത് മൊയ്​തീൻ പലപ്പോഴും അധ്യാപികയുടെ പങ്കും നിർവഹിക്കുന്നു. സാമ്പത്തിക ലാഭം മാത്രമല്ല മാനസികോല്ലാസം കൂടിയാണെന്ന് സുൽഫത്ത് പറയുന്നു. തിമിരചികിത്സക്ക്​ ഉപയോഗിക്കുന്ന പൊന്നാങ്കണ്ണി ചീര ഇവിടെനിന്ന്​ ധാരാളം പേർ കൊണ്ടുപോകുന്നുണ്ട്​.

പരമ്പരാഗതമായി കർഷക കുടുംബമാണ്. ഭർതൃവീട്ടിലെത്തിയപ്പോൾ അവിടെയും പച്ചതുരുത്ത് കണ്ടതോടെ സുൽഫത്ത് ബിസിനസുകാരനായ ഭർത്താവ് മൊയ്​തീ​ന്‍റെ അനുവാദത്തോടെ കൃഷിയിലിറങ്ങുകയായിരുന്നു. 26 വർഷമായി ഈ രംഗത്ത്. ഫിഷ് അമിനോ ആസിഡും സുൽഫത്ത് നിർമിക്കുന്നു. കൂടാതെ അലങ്കാര മത്സ്യങ്ങൾ, പശു, കാട, കരിങ്കോഴി, താറാവ് എന്നിവയുമുണ്ട്.

മികച്ച ടെറസ് കൃഷിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന സർക്കാറിൽനിന്ന് കഴിഞ്ഞ വർഷം ലഭിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' കൃഷിക്കുള്ള സംസ്ഥാന സർക്കാറിന്‍റെ രണ്ടാം സ്ഥാനവും ലഭിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രോത്സാഹനമാണ് വിജയത്തിന്​ പിന്നിലെന്നും ഭർത്താവും മക്കളും കരുത്തായുണ്ടെന്നും സുൽഫത്ത് പറയുന്നു. സുൽഫത്ത്​ മൊയ്​തീൻ ഫോൺ: 9400589343.

Tags:    
News Summary - Let's cultivate with pleasure .. says Sulfat who has won 42 awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT