നീളൻ മരച്ചീനിയുമായി ജയൻെറ മകൻ കാശിനാഥണനും(ഇടത്ത്​), ജയനും(വലത്ത്​)

ഇത്​ നീളൻ മരത്തടിയല്ല, അസ്സൽ മരച്ചീനി

ചെങ്ങന്നൂർ: പാട്ടത്തിനെടുത്ത കരഭൂമിയിൽ കൃഷിയിറക്കിയ ജയന്​ വിളവെടുത്തപ്പോൾ ലഭിച്ചത് മകനേക്കാൾ നീളമുള്ള മരച്ചീനി. ചെന്നിത്തല- പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പോച്ചത്തറയിൽ വീട്ടിൽ ജയന് തൻെറ കൃഷിയിടത്തിലെ വിളവെടുപ്പിൽ ലഭിച്ചതാണ് 4.5 അടി നീളമുള്ള മരച്ചീനി. കോലൻ വേളാങ്കണ്ണി എന്ന ഇനത്തിലുള്ള മരച്ചീനി വിഭാഗമാണിത്.

കഴിഞ്ഞ അഞ്ചു വർഷമായി തെക്കേവഴി വീട്ടിൽ പ്രസന്ന ടീച്ചറുടെ 80 സെൻറ്​ വസ്തു പാട്ടത്തിനെടുത്താണ് മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ, ചീര എന്നിവ കൃഷി ചെയ്തു വരുന്നത്. വർഷം മുഴുവൻ ഓരോ ഇനങ്ങൾ മാറിയാണ് കൃഷി.

മാതാപിതാക്കൾക്ക്​ കൃഷിയോടുള്ള താൽപര്യമാണ് സ്പ്രേ പെയിൻററായ ജയനേയും നന്നേ ചെറുപ്പം മുതൽ കാർഷിക രംഗത്തേക്ക് ഇറങ്ങുവാൻ പ്രേരിപ്പിച്ചത്. 2018ലെ മഹാപ്രളയത്തിൽ എല്ലാ കൃഷികളും നശിച്ചിട്ടും കാർഷിക വൃത്തിയോടുള്ള അടങ്ങാത്ത ആഭിനിവേശമാണ്​ കൃഷിയിൽ വീണ്ടും സജീവമാവാൻ ജയന്​ പ്രേരണയായത്. ഭാര്യ രാജി മോളും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ അതുല്യയും കൃഷിയിൽ ജയന് പൂർണ പിന്തുണയേകി ഒപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT