Posted On
date_range Updated On
date_range വിജയമുറപ്പ്, ഷിബുവിെൻറ സാക്ഷ്യം
പ്രവാസിയായിരിക്കുേമ്പാഴും മൂത്തേടം നെല്ലിക്കുത്തിലെ ഷിബു പാറയിലിന് കൃഷിയെ മറക്കാനായില്ല. അങ്ങനെ മൂന്ന് വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. വീണ്ടും മണ്ണിലിറങ്ങിയ ഇദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ അത്യധ്വാനത്തിലൂടെ വിജയഗാഥ രചിച്ചു. 2013-14ൽ ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി പുരസ്കാരം ഷിബുവിനായിരുന്നു. മുഴുവൻ കൃഷിയും ഭൂമി പാട്ടത്തിനെടുത്താണ്. ഒാേരാ വർഷവും എട്ട് മുതൽ പത്തുവരെ ഏക്കറിൽ പച്ചക്കറിയും രണ്ടേക്കറോളം വാഴയും കൃഷി ചെയ്തുവരുന്നു. നാലേക്കറോളം കൃഷി തുള്ളിനന (ഡ്രിപ് ഇറിഗേഷൻ) രീതിയിൽ. വർഷം മുഴുവൻ കൃഷിയുണ്ട്. ഹൈബ്രീഡ് വിത്തുകളും ഉപയോഗിക്കുന്നു. മറ്റ് കർഷകർക്ക് മാർഗദർശിയും മാതൃകയുമാണ് ഇൗ യുവകർഷകൻ. കീടങ്ങളെ തുരത്താൻ ഗ്രീൻലേബൽ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കൃഷിയിടത്തിൽ കായീച്ച കെണി, മഞ്ഞക്കെണി എന്നിവയുണ്ട്. പ്രാണികൾക്കെതിരെ വേപ്പ് മിശ്രിത കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കാർഷിക വൃത്തിയിൽ സഹായികളായി മാതാപിതാക്കളും അനുജനും ഭാര്യയുമുണ്ട്. മൂത്തേടം സ്വാശ്രയ കർഷക സമിതി പ്രസിഡൻറും നെല്ലിക്കുത്ത് സ്വാശ്രയ സംഘത്തിലെ വിപണന മാസ്റ്റർ കർഷകനുമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.