പൊരുതി നേടിയ കർഷക വിജയം

വന്യജീവികളോട്​ പൊരുതിയാണ്​ മലപ്പുറം മൂത്തേടം സ്വദേശി ഉമ്മർ പാട്ടഭൂമിയിൽ പൊന്ന്​ വിളയിക്കുന്നത്​. ജില്ലയി​െല മികച്ച കർഷകനുള്ള ഇൗ വർഷത്തെ ഹരിതകീർത്തി പുരസ്​കാരം ഇദ്ദേഹത്തിനായിരുന്നു. നമ്പൂരിപ്പൊട്ടി കർഷകസംഘത്തിലെ വിപണന മാസ്​റ്റർ കർഷകനാണ്​ ഇദ്ദേഹം. 22 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ്​ ഉമ്മർ വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നത്​. പാരമ്പര്യമായി കിട്ടിയ അറിവുകളും മൂന്നര പതിറ്റാണ്ടി​​​െൻറ അനുഭവ സമ്പത്തുമാണ്​ കൈമുതൽ. നേന്ത്രവാഴയാണ്​ പ്രധാന കൃഷി​. ഇടവിളയായി ചേന, ചേമ്പ്​ എന്നിവയും ചെയ്യുന്നു. വാഴത്തോട്ടത്തിൽ ഇടവിളയായി പയർ, വെള്ളരി, ചീര എന്നിവയുമുണ്ട്​. വാഴകൃഷിക്ക്​ വേണ്ടിവരുന്ന പണിക്കൂലിക്കും വളംചെലവി​​​െൻറ നല്ലൊരു പങ്കും ഇടവിളകളിൽനിന്ന്​ കിട്ടുമെന്ന്​ ഉമ്മർ പറയുന്നു. പച്ചക്കറിയിൽ കൂടുതൽ കൃഷി ചെയ്യുന്നത്​ പയറാണ്​. പാവൽ, വെള്ളരി, മത്തൻ, കുമ്പളം, പടവലം എന്നിവയുമുണ്ട്​. ജൈവകൃഷിയും പരീക്ഷിക്കുന്നു​. പച്ചചാണകവും കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചേർത്ത്​ പുളിപ്പിച്ച ലായനിയാണ്​ പച്ചക്കറിക്ക്​ ഉപയോഗിക്കുന്നത്​. ഭാര്യയും നാല്​ മക്കളുമടങ്ങുന്നതാണ്​ ഉമ്മ​റി​​​െൻറ കുടുംബം.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT