????????????? ??????????? ??????????????????????? ?????????????

അ​ക്വാ​പോ​ണി​ക്സ്​ മ​ത്സ്യ​കൃ​ഷിയിൽ ഡെ​ന്നീ​സി​ന് നൂ​റു​മേ​നി

പുത്തൻ രീതിയായ അക്വാപോണിക്സ് മത്സ്യകൃഷിയുടെ കന്നിവിളവെടുപ്പിൽ ചാലക്കുടി കുറ്റിച്ചിറയിലെ മേലേപ്പുറം ഡെന്നീസിന് നൂറുമേനി. ആറുമാസം മുമ്പാണ് വീടിനോട് ചേർന്ന് മൂന്ന് സെൻറിൽ മത്സ്യകൃഷി തുടങ്ങിയത്. ഏറെ ആവശ്യക്കാരുള്ള ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങളെയാണ് വളർത്തിയിരുന്നത്. ഭൗതിക സാഹചര്യം ഒരുക്കാൻ അഞ്ചരലക്ഷം രൂപ ചെലവുവന്നു. മത്സ്യങ്ങളുടെ വിറ്റുവരവിലൂടെ മൂന്ന് ലക്ഷത്തോളം ആറ് മാസത്തിനുള്ളിൽ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. ഒപ്പം പച്ചക്കറി കൃഷിയും നടത്തിയിരുന്നു. വഴുതന, തക്കാളി, പയർ എന്നിവയാണ് വളർത്തിയത്. ആറുമാസത്തിനുള്ളിൽ രണ്ടുതവണ പച്ചക്കറി വിളവെടുത്തു. അവ വീട്ടാവശ്യത്തിനും അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകി. എട്ട് മീറ്റർ നീളവും നാല് മീറ്റർ വീതയുമുള്ള ചെറിയൊരു ടാങ്കിലാണ് മത്സ്യകൃഷി. പുറത്ത് കരിങ്കൽ മെറ്റിൽ വിരിച്ച തിട്ടകളിലാണ് പച്ചക്കറി കൃഷി. മത്സ്യടാങ്കിലെ ലവണങ്ങൾ കലർന്ന വെള്ളം പച്ചക്കറിയിലേക്ക് പമ്പ് ചെയ്ത് വിടും. അത് പിന്നീട് മത്സ്യടാങ്കിലേക്കുതന്നെ ശുചിയായി തിരിച്ചെത്തും. ടാങ്കിലെ ജലത്തിലേക്ക് നല്ല രീതിയിൽ കുഴലുകളിലൂടെ ഓക്സിജൻ കടത്തിവിടും. ഇതുവഴി ഇരട്ടിയിലേറെ മത്സ്യങ്ങൾക്ക് വളരാനാകും. ഭൗതിക സാഹചര്യം ഒരുക്കാൻ മാത്രമേ വലിയ തുക ആവശ്യമുള്ളൂ. രണ്ട് തവണ നല്ല വിളവെടുപ്പ് നടത്തിയാൽ ഇൗ തുക ഒരു വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാമെന്ന് ഡെന്നീസ് പറയുന്നു. വൈദ്യുതിക്ക് മാസത്തിൽ 1000 രൂപയും തീറ്റക്ക് 4000 രൂപയും വരും. ഫിഷറീസ് വകുപ്പിൽനിന്ന് സബ്സിഡി ലഭിക്കാനുള്ള സാധ്യത ഉണ്ട്. മത്സ്യങ്ങൾ അഞ്ച് മാസത്തോളം വളർച്ചയെത്തിയതോടെയാണ് ആഘോഷപൂർവം വിളവെടുപ്പ് നടത്തിയത്.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT