പ്രായം തോറ്റു; മണ്ണ്  പൊന്നാക്കി മറിയം


വാര്‍ധക്യത്തിന്‍െറ അവശതകള്‍ വകവെക്കാതെ കൃഷിയില്‍ പുതുതലമുറക്ക് ആവേശവും പ്രചോദനവുമാകുകയാണ് 86കാരിയായ പള്ളിക്കുന്ന് വടാന്തോള്‍ കുടിലിങ്ങല്‍ വീട്ടില്‍ കൊച്ചുമറിയം. ഇക്കുറിയും കൃഷിയില്‍ മികച്ച വിളവാണ് നേടിയത്. തൃശൂര്‍ ജില്ലയിലെ വടാന്തോളില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൂര്‍ക്ക കൃഷി നടത്തിയത്. രാവിലെ ഏഴോടെയാണ് വീട്ടുകാരുടെ സ്നേഹപൂര്‍വമായ എതിര്‍പ്പുകള്‍ വകവെക്കാതെ അവര്‍ കുടിവെള്ളവും കൈക്കോട്ടുമായി മറിയം പാടത്തിറങ്ങും.
ഉച്ചവെയിലിനെപോലും വകവെക്കാതെ കൃഷിയില്‍ മുഴുകും. ദീര്‍ഘകാലമായി കൂര്‍ക്ക കൃഷിയില്‍ സജീവമാണ്. പൂര്‍ണമായും ജൈവകൃഷി രീതിയാണ്. വിളവെടുപ്പ് നടക്കുന്നതു മുതല്‍ കൂര്‍ക്ക വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. പുല്ല് വളര്‍ന്ന് മൂടിക്കിടന്ന പാടമാണ് ഇത്തവണ മറിയം കൃഷിക്കായി തെരഞ്ഞെടുത്തത്. കൃഷിക്കുവേണ്ടി പാടം ഒരുക്കി തടമെടുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള എല്ലാം ഒറ്റക്കാണ് ചെയ്യുക. ഉച്ചവെയിലിന്‍െറ ചൂട് കൂടുമ്പോള്‍ താല്‍ക്കാലികമായി പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയ പന്തലില്‍ വിശ്രമിക്കും. വിശ്രമത്തിനിടെ കൂര്‍ക്കകള്‍ മണ്ണ് കളഞ്ഞ് വൃത്തിയാക്കും. കൂര്‍ക്ക കൃഷി വിളവെടുത്ത് കഴിഞ്ഞാല്‍ മറ്റ് പച്ചക്കറികള്‍ തുടങ്ങും. വാര്‍ധക്യകാലത്ത് വെറുതെ ഇരുന്നാല്‍ അസുഖങ്ങള്‍ പിടിപെടുമെന്നാണ് മറിയത്തിന്‍െറ അഭിപ്രായം. 

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.