?????????? ??. ????? ??????????? ??????? ???????? ???????????? ???????????? ??????????????? ??????????????? ???????? ?????????????

പ്ലാസ്റ്റിക് കുപ്പികളില്‍ വിദ്യാര്‍ഥികളുടെ പൂകൃഷി

കൊടുവള്ളി: ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ളാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് ജൈവ വളം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പൂകൃഷി പരീക്ഷണം വിജയത്തിലേക്ക്. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളന്‍റിയര്‍മാരാണ് പരിസ്ഥിതിക്ക് ഭീഷണിയായി മാറുന്ന പ്ളാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മണ്ണ് ഉപയോഗിക്കാതെ പൂകൃഷി നടത്തിയത്.

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കാര്‍ഷിക രംഗത്തെ ഗവേഷകനും ആധുനിക കൃഷി രീതികളെക്കുറിച്ച് സ്വന്തം നിലയില്‍ പഠനം നടത്തുകയും ചെയ്യുന്ന ബിരുദ വിദ്യാര്‍ഥിയായ കൊടുവള്ളി പാലാഴി കുണ്ടുങ്ങര സല്‍മാനുല്‍ ഫാരിസാണ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്കൂളിന്‍െറ പുറംചുമരില്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ച 24 പ്ളാസ്റ്റിക് കുപ്പികളില്‍ പത്തോളം ഇനം ചെടികളാണ് വളര്‍ത്തിയത്. ചെടികള്‍ നനക്കുന്നതിന് പ്രത്യേക രീതിയില്‍ ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരു തുള്ളി വെള്ളം പോലും നഷ്ടമാവാത്ത രീതിയിലാണ് സംവിധാനമൊരുക്കിയത്.

വിദ്യാര്‍ഥികളുടെ ചിട്ടയായ പരിചരണവും സംരക്ഷണവുംകൊണ്ട് ചെടികളെല്ലാം ദിവസങ്ങള്‍ക്കകം വളരുകയും പൂത്ത് തുടങ്ങുകയും ചെയ്തു.സല്‍മാനുല്‍ ഫാരിസ് തന്‍െറ പുതിയ പരീക്ഷണം നടപ്പാക്കുന്നതിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഐ. രാജശ്രീയെ സമീപിക്കുകയായിരുന്നു. പൂര്‍ണ പിന്തുണയുമായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ റഷീദും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങുകയും ചെയ്തതോടെയാണ് പരീക്ഷണം സമ്പൂര്‍ണ വിജയത്തിലത്തെിയത്.സ്കൂള്‍ ചുവരില്‍ പ്ളാസ്റ്റിക് കുപ്പികളില്‍ വളരുന്ന ചെടികള്‍ കാണാനും പഠിക്കാനുമായി നിരവധി പേരാണ് സ്കൂളിലത്തെുകയും സല്‍മാനുല്‍ ഫാരിസിനെ സമീപിക്കുകയും ചെയ്യുന്നത്.

 

Tags:    
News Summary - flower plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT